• HOME
  • »
  • NEWS
  • »
  • kerala
  • »
  • യാത്രക്കാര്‍ ശ്രദ്ധിക്കുക: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

യാത്രക്കാര്‍ ശ്രദ്ധിക്കുക: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

എംജി റോഡില്‍ ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി ഏഴുവരെ ഗതാഗത നിയന്ത്രണവുമുണ്ട്

thiruvananthapuram city

thiruvananthapuram city

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ശോഭായാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. എംജി റോഡില്‍ ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി ഏഴുവരെ ഗതാഗത നിയന്ത്രണവുമുണ്ട്.

    ശോഭായാത്ര തുടങ്ങുന്ന സമയം മുതല്‍ സമാപനം വരെ പാളയം, വിജെടി, സ്റ്റാച്യു, പുളിമൂട്, ആയുര്‍വേദ കോളേജ്, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട (എം.ജി റോഡ്) റോഡിലൂടെയുള്ള ഗതാഗതം തടയും. വാഹനങ്ങള്‍ ആര്‍ആര്‍ ലാമ്പ്- മ്യൂസിയം- വെള്ളയമ്പലം- വഴുതക്കാട് വഴി പോകണം.

    Also Read: INX മീഡിയ കേസ്: ചിദംബരത്തിന്റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

    ശോഭായാത്രയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍പാളയത്ത് ആളെ ഇറക്കിയശേഷം ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പേട്ട, ചാക്ക വഴി ഈഞ്ചയ്ക്കല്‍ ബൈപ്പാസിലോ ആറ്റുകാല്‍ പാര്‍കിങ് ഗ്രൗണ്ടിലോ നിര്‍ത്തിയിടണം.

    First published: