• HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO;തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

INFO;തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

രാവിലെ 09.30 മണി മുതൽ ഉച്ചയ്ക്ക് 2.00 മണിവരെയാണ് ഗതാഗത നിയന്ത്രണം.

traffic

traffic

  • Share this:
തിരുവനന്തപുരം: പൗരത്വബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫും യു.ഡിഎഫും സംയുക്തമായി നടത്തുന്ന സത്യഗ്രഹ സമരത്തോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുന്നതാണെന്ന് പൊലീസിന്റെ അറിയിപ്പ്.

also read:പൗരത്വ ബിൽ: യുദ്ധക്കളമായി ഡൽഹി; പൊലീസിനെതിരെ ജാമിയ സർവകലാശാല; ലൈബ്രറിയിലും കണ്ണീർവാതകം ഉപയോഗിച്ച് പൊലീസ്

രാവിലെ 09.30 മണി മുതൽ ഉച്ചയ്ക്ക് 2.00 മണിവരെയാണ് ഗതാഗത നിയന്ത്രണം. സംയുക്ത സത്യഗ്രഹ സമരം ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ പബ്ലിക് ലൈബ്രറി - രക്തസാക്ഷിമണ്ഡപം - വിജെടി വരെയുള്ള റോഡിലും, ആശാൻസ്ക്വയർ - സർവ്വീസ് റോഡ് -രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുമുള്ള ഗതാഗതം പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ

  • ദേശീയപാത / എം. സി റോഡ് നിന്നും വരുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരി‍ഞ്ഞ് നന്ദാവനം-ബേക്കറി പനവിള വഴി പോകേണ്ടതാണ്.

  • നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെള്ളയമ്പലത്തു നിന്നും തിരിഞ്ഞ് എസ്.എം.സി - വഴുതക്കാട് - ആനിമസ്ക്രീൻ സ്ക്വയർ വഴി പോകേണ്ടതാണ്.

  • തമ്പാനൂർ ഭാഗത്തുനിന്നും ആറ്റിങ്ങൽ, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി - പഞ്ചാപുര അണ്ടർപാസ്സ് - ആശാൻ സ്ക്വയർ- വഴി പോകേണ്ടതാണ്.

  • കിഴക്കേകോട്ട/തമ്പാനൂർ ഭാഗങ്ങളിൽ നിന്നും പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ ഒ.ബി.റ്റി.സി -ഫ്ലൈ ഓവർ- തൈക്കാട്- സാനഡു-വഴുതക്കാട് വഴി പോകേണ്ടതാണ്.

  • കിഴക്കേകോട്ട ഭാഗത്ത് നിന്നും പട്ടം,മെഡിക്കൽകോളേജ് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ വിജെറ്റിയിൽനിന്നും തിരിഞ്ഞ് ആശാൻ സ്ക്വയർ, പിഎം.ജി - വഴി പോകേണ്ടതാണ്


നോ പാർക്കിംഗ് സ്ഥലങ്ങൾ

  • ആർ.ആർ.ലാംമ്പ് - അയ്യൻകാളി ജംഗ്ഷൻ(വി.ജെ.റ്റി) - വരെയുള്ള റോഡ്

  • ആശാൻ സ്ക്വയർ – ജനറൽ ആശുപത്രി റോഡ്

  • രക്തസാക്ഷിമണ്ഡപത്തിന് ചുറ്റുമുള്ള റോഡ്


പാർക്കിംഗ് സ്ഥലങ്ങൾ

സത്യഗ്രഹസമരവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാഹനങ്ങളും ആശാൻ സ്ക്വയർ ഭാഗത്ത് ആളെ ഇറക്കിയ ശേഷം മ്യൂസിയം - നന്ദാവനം റോഡിലോ, മാനവീയം വീഥിയലോ, ആൾസെയിന്റസ്-ശംഖുംമുഖം റോഡിലോ,ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.

റോഡിനു പരാലൽ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതുമാണ്.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും 0471-2558731, 0471-2558732 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Published by:Gowthamy GG
First published: