• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോറിയിടിച്ച് വീണ സ്കൂട്ടർ യാത്രക്കാരെ ടയറിനടിയില്‍ പെടാതെ വലിച്ച് മാറ്റി രക്ഷിച്ച്‌ ട്രാഫിക് പൊലീസ്

ലോറിയിടിച്ച് വീണ സ്കൂട്ടർ യാത്രക്കാരെ ടയറിനടിയില്‍ പെടാതെ വലിച്ച് മാറ്റി രക്ഷിച്ച്‌ ട്രാഫിക് പൊലീസ്

ഇടതുവശത്തുണ്ടായിരുന്ന സ്കൂട്ടർ വലതു വശത്തേക്ക് തിരിഞ്ഞപ്പോൾ ലോറിയിൽ തട്ടുകയായിരുന്നു.

  • Share this:

    കോഴിക്കോട്: ലോറിയിലിടിച്ച് വീണ സ്കൂട്ടർ യാത്രക്കാരെ ടയറിനടിയില്‍ പെടാതെ വലിച്ച് മാറ്റി രക്ഷിച്ച്‌ ട്രാഫിക് പൊലീസ്. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപത്തായിരുന്നു ഇരുചക്ര വാഹനം അപകടത്തിൽ പെട്ടത്. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സിവിൽ‌ പൊലീസ് ഉദ്യോഗസ്ഥൻ രഞ്ജിത് ലിജേഷിന്റെ അവസരോചിത ഇടപെടലായിരുന്നു രണ്ടു ജീവനുകൾക്ക് രക്ഷയായത്.

    രാമനാട്ടുകര ഭാഗത്തു നിന്ന് സിഗ്നല്‍ കാത്തു നിന്ന ലോറിയുടെ ഇടതുവശത്തായിരുന്നു സ്കൂട്ടർ. സിഗ്നല്‍ പച്ചകത്തിയതോടെ ലോറി നേരെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ഇടതുവശത്തുണ്ടായിരുന്ന സ്കൂട്ടർ വലതു വശത്തേക്ക് തിരിഞ്ഞപ്പോൾ ലോറിയിൽ തട്ടുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ താഴേക്ക് വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഓടിയെത്തി രണ്ട് പേരെയും ടയറിനടിയില്‍ പെടാതെ വലിച്ചുനീക്കുകയായിരുന്നു.

    Also Read-മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരന്‍‌ മരിച്ചു

    ജനുവരിയിലാണ് അപകടം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കേരള  പൊലീസും ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: