നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വര തൊട്ടാല്‍ വിവരമറിയും; സീബ്രാ ലൈനുകളിലേക്ക് വണ്ടി കയറ്റി നിര്‍ത്തിയാല്‍ പിഴ

  വര തൊട്ടാല്‍ വിവരമറിയും; സീബ്രാ ലൈനുകളിലേക്ക് വണ്ടി കയറ്റി നിര്‍ത്തിയാല്‍ പിഴ

  ഇക്കാര്യത്തില്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ബി. വിജയന്‍ പറഞ്ഞു

  • Share this:
   സീബ്രാ ലൈനുകളിലെ വര തൊട്ടാല്‍ ഇനി പിഴയാണ്. ട്രാഫിക്ക് സിഗ്നലുകളിലെ സീബ്രാ ലൈനില്‍ വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നത് റോഡുകളിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനാണ് കൊച്ചി സിറ്റി പോലീസിന്റെ ശ്രമം.

   ആദ്യ ഘട്ടത്തില്‍ ചുവപ്പ് സിഗ്നല്‍ ഉള്ള സമയങ്ങളില്‍ സീബ്രാ ലൈനിന് പിന്നില്‍ വാഹനങ്ങള്‍ നിര്‍ത്തണമെന്ന് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ ഉപദേശിക്കും. ഇത് തുടരുകയാണെങ്കില്‍ പിഴയീടാക്കാനാണ് തീരുമാനമെന്നും ഇക്കാര്യത്തില്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ബി. വിജയന്‍ പറഞ്ഞു.

   സിഗ്നലുകളില്‍ പലപ്പോഴും കുട്ടികളും പ്രായമായവരുമടങ്ങുന്ന കാല്‍നട യാത്രക്കാരായവര്‍ക്ക് പച്ച സിഗ്നല്‍ ലഭിച്ചു കഴിഞ്ഞാലും റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സീബ്രാ ലൈനുകളില്‍ നിറയെ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ച കണ്ടാലും സിഗ്നല്‍ നിയന്ത്രിക്കുന്ന പോലീസുകാരും ഇത് അവഗണിക്കുന്നതാണ് പതിവ്. കേരളാ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 365 പ്രകാരം സീബ്രാ വരകളില്‍ കയറ്റി വാഹനം നിര്‍ത്തുന്നത് നിയമലംഘനമാണ്.

   ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, വേഗ നിയന്ത്രണ നിയമങ്ങളെപ്പോലെ കര്‍ശനമായി നടപ്പാക്കാനുള്ളതാണ് സീബ്രാ വരകള്‍ കാല്‍നട യാത്രക്കാര്‍ക്കു നല്‍കുകയെന്നതു അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. സിഗ്നല്‍ ഉള്ള സമയങ്ങളില്‍ സീബ്രാ വരകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത് മിക്കപ്പോഴും പാലിക്കപ്പെടാറില്ലെന്നു മാത്രമല്ല വാഹനങ്ങളിലുള്ളവര്‍ കാല്‍നടയാത്രക്കാരെ അപമാനിക്കുന്നതും പതിവ് കാഴ്ചയാണ്.

   സീബ്രാലൈനുകള്‍ ഉണ്ടെങ്കിലും അത് അവഗണിച്ച് തോന്നുന്ന പോലെ റോഡ് മുറിച്ച് കടക്കുന്ന യാത്രക്കാരും കുറവല്ല. ഇത്തരത്തില്‍ റോഡ് മുറിച്ചു കടക്കുന്നവരാണ് അപകടത്തില്‍ പെടുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.
   Published by:Karthika M
   First published:
   )}