• HOME
  • »
  • NEWS
  • »
  • kerala
  • »
  • Trains in Kerala | 'കോട്ടയം ഭാഗത്തേക്ക് ട്രെയിൻ യാത്രാക്ലേശം രൂക്ഷം'; പ്രതിഷേധവുമായി യാത്രക്കാർ

Trains in Kerala | 'കോട്ടയം ഭാഗത്തേക്ക് ട്രെയിൻ യാത്രാക്ലേശം രൂക്ഷം'; പ്രതിഷേധവുമായി യാത്രക്കാർ

കോവിഡിനു മുമ്പുണ്ടായിരുന്ന പോലെ എല്ലാ മെമു / പാസഞ്ചർ സർവ്വീസുകളും പുനരാരംഭിക്കണമെന്നും, യാത്രക്കാർ ആവശ്യപ്പെട്ടുന്നു

For-Protest

For-Protest

  • Share this:
തിരുവനന്തപുരം: കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ യാത്രാ (Trains in Kerala) ക്ലേശത്തിൽ പ്രതിഷേധവുമായി യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ്. വിവിധ റെയിൽവേ സ്റ്റേഷനുകളിലാണ് (Indian Railway) ഇന്ന് ഫ്രണ്ട്സ് ഓൺ റെയിലിന്‍റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടന്നത്. കോവിഡിനു മുമ്പുണ്ടായിരുന്ന പോലെ എല്ലാ മെമു / പാസഞ്ചർ സർവ്വീസുകളും പുനരാരംഭിക്കണമെന്നും, സീസൺ യാത്രക്കാർക്കും മുതിർന്ന പൗരന്മാരുൾപ്പെടെയുള്ളവർക്കും നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടുന്നു. ട്രെയിനുകളിലും സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാർ മുന്നോട്ടു വയ്ക്കുന്നുണ്ട്.

പ്രതിഷേധ ദിനത്തിൽ രാവിലെ പരശുറാം എക്സ്പ്രസ് എത്തുന്നതിന് അര മണിക്കൂർ മുമ്പ് കൊല്ലം കേന്ദ്രീകരിച്ചുള്ള യാത്രക്കാർ കൊല്ലം സ്റ്റേഷനിൽ ഒത്തുചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുകയും പരാതി രേഖപ്പെടുത്തുകയും ചെയ്തു. ഇരവിപുരം എംഎൽഎ എം. നൗഷാദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ബാഡ്ജുകൾ ധരിച്ച് ബാനറുകളുമായി ട്രെയിനിൽ യാത്ര ചെയ്യുകയും കമ്പാർട്ടുമെന്‍റുകൾ കേന്ദ്രീകരിച്ച്‌ പ്രചരണം നടത്തുകയും ചെയ്തു. ശാസ്താംകോട്ട, കരുനാഗപ്പള്ളി തുടങ്ങി ചങ്ങനാശേരി വരെയുള്ള എല്ലാ സ്റ്റേഷനുകളിൽ നിന്നും ഇത്തരത്തിൽ ബാനറുകളും ബാഡ്ജുമായി യാത്രക്കാർ പ്രതിഷേധത്തിൽ പങ്കുചേർന്നു.

For-Protest


കരുനാഗപ്പള്ളി സ്റ്റേഷനിൽ എംഎൽഎ സി.ആർ മഹേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കൊല്ലത്തുനിന്ന് പരശുറാം എക്സ്പ്രസിൽ കോട്ടയം സ്റ്റേഷനിൽ ഇറങ്ങി പ്രതിഷേധ ബാനറുകളുമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസിലെത്തി യാത്രക്കാർ പരാതി രേഖപ്പെടുത്തുകയും ചെയ്തു.

KSRTC തുരുമ്പെടുക്കുന്ന 2800 ബസുകളുടെ കാര്യത്തിൽ കോർപ്പറേഷന്റെ തീരുമാനമെന്ത്? ഹൈക്കോടതി ചോദിക്കുന്നു

കൊച്ചി: തുരുമ്പെടുത്ത് നശിക്കുന്ന ബസുകളുടെ കാര്യത്തിൽ കെ എസ് ആർ ടി സിയുടെ തീരുമാനം എന്താണെന്ന് ആരാഞ്ഞ് ഹൈക്കോടതി. കെഎസ്ആർടിസി, കെയുആർടിസി ഡിപ്പോകളിലും യാർഡുകളിലുമായി ഏകദേശം 2800 ബസുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കെ എസ് ആർ ടി സിക്ക് കൂടുതൽ കാര്യക്ഷമത ആവശ്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ബസുകൾ തുരുമ്പെടുത്ത് നശിക്കുന്ന വിശയത്തിൽ വിശദീകരണം നൽകാനും കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകി.

കെഎസ്ആർടിസി-കെയുആർടിസി സർവീസ് നടത്തിയിരുന്ന 2800 ബസുകൾ ഉപേക്ഷിച്ചു തള്ളിയതാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാസർകോട് സ്വദേശിയായ എൻ രവീന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഏകദേശം 700 കോടി രൂപ മൂല്യമുള്ള ബസുകളാണ് ഇത്തരത്തിൽ നശിക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തി ഈ ബസുകളെല്ലാം സർവീസിന് ഉപയോഗിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

Also Read- Accident | KSRTC Swift ബസും കാറും കൂട്ടിയിടിച്ച് ചെങ്ങന്നൂരില്‍ രണ്ടുപേര്‍ മരിച്ചു

കോവിഡ് വ്യാപനത്തിന് മുമ്പ് അയ്യായിരത്തോളം സർവീസുകൾ നടത്തിയിരുന്ന കെഎസ്ആർടിസി ഇന്ന് മൂവായിരം സർവീസുകൾ മാത്രമാണ് നടത്തുന്നത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി വിശദമായ മറുപടി നൽകാൻ കെഎസ്ആർടിസിയോട് നിർദേശിച്ചിട്ടുണ്ട്. തുരുമ്പെടുത്ത നശിക്കുന്ന ബസുകളുടെ എണ്ണം, പഴക്കം, ഓടിയ ദൂരം, അനക്കാതെ ഇട്ടിട്ട് എത്ര കാലമായി, ഈ ബസുകൾ ഇനി എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ മറുപടിയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Published by:Anuraj GR
First published: