തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ നിയന്ത്രണം 14 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. ശാസ്താംകോട്ട ട്രാക്ക് നവീകരണ ജോലികൾ തുടരുന്ന സാഹചര്യത്തിലാണ് സമയമാറ്റത്തിലുള്ള നിയന്ത്രണം നീട്ടുന്നത്. വെള്ളിയാഴ്ച കൊല്ലം- ആലപ്പുഴ പാസഞ്ചർ (56300) റദ്ദാക്കി. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് (16343) ഒന്നര മണിക്കൂർ വൈകി രാത്രി 11.30നാകും പുറപ്പെടുക. കൂടാതെ കൊല്ലത്തിനും പെരിനാടിനുമിടയിൽ ഒരു മണിക്കൂറിലേറെ പിടിച്ചിടും. തിരുവനന്തപുരം- ഹസ്രത്ത് നിസാമുദീൻ എക്സ്പ്രസ് (22653) ഒരു മണിക്കൂർ വൈകും. ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്സ്പ്രസ് (16127) ഒരുമണിക്കൂറോളം തിരുവനന്തപുരത്തും അത്രയും സമയം കൊല്ലത്തും പിടിച്ചിടുകയും ചെയ്യും.
ശനിയാഴ്ച ആലപ്പുഴ- കൊല്ലം പാസഞ്ചർ (56301) റദ്ദാക്കി. ഒൻപതിന് കൊല്ലം- ആലപ്പുഴ പാസഞ്ചർ റദ്ദാക്കി. തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് (16343) ഒന്നര മണിക്കൂർ ഒന്നര മണിക്കൂർ വൈകി രാത്രി 11.30നാകും പുറപ്പെടുന്നതും കൊല്ലത്തിനും പെരിനാടിനുമിടയിൽ ഒരു മണിക്കൂറിലേറെ പിടിച്ചിടും. ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്സ്പ്രസ് (16127) ഒരുമണിക്കൂർ വൈകി പുറപ്പെടുകയും ഒരു മണിക്കൂർ 20 മിനിറ്റ് കൊല്ലത്തു പിടിച്ചിടുകയും ചെയ്യും.
പെൺകുട്ടിയെ പിതാവ് ആദ്യം പീഡിപ്പിച്ചത് 13ാം വയസിൽ; പിന്നീട് വേട്ടക്കാരൊരുക്കിയ കെണിയിൽ പത്തിന് ആലപ്പുഴ- കൊല്ലം പാസഞ്ചർ (56301) റദ്ദാക്കി. 11നു കൊല്ലം- ആലപ്പുഴ പാസഞ്ചർ (56300) റദ്ദാക്കി. തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് (16343) ഒന്നര മണിക്കൂർ ഒന്നര മണിക്കൂർ വൈകി രാത്രി 11.30നാകും പുറപ്പെടുന്നതും കൊല്ലത്തിനും പെരിനാടിനുമിടയിൽ ഒരു മണിക്കൂറിലേറെ പിടിച്ചിടും. ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്സ്പ്രസ് (16127) ഒരുമണിക്കൂറോളം തിരുവനന്തപുരത്തും അത്രയും സമയം കൊല്ലത്തും പിടിച്ചിടുകയും ചെയ്യും. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് കായംകുളത്തിനും കരുനാഗപ്പള്ളിക്കുമിടയിൽ മൂന്നു മണിക്കൂറോളം പിടിച്ചിടും. ഭാവ്നഗർ- കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (19260) 45 മിനിറ്റ് കരുനാഗപ്പള്ളിയിൽ പിടിച്ചിടും.
12ന് ആലപ്പുഴ- കൊല്ലം പാസഞ്ചർ (56301)റദ്ദാക്കി. 13നു കൊല്ലം- ആലപ്പുഴ പാസഞ്ചർ റദ്ദാക്കി. തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് (16343) ഒന്നര മണിക്കൂർ വൈകി രാത്രി 11.30നാകും പുറപ്പെടുന്നതും കൊല്ലത്തിനും പെരിനാടിനുമിടയിൽ ഒന്നര മണിക്കൂർ പിടിച്ചിടും. കൊച്ചുവേളിയിൽ നിന്ന് രാത്രി 12.35നു ലോക്മാന്യ തിലകിലേക്കുള്ള ദ്വൈവാര എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി 2.05നു മാത്രമേ പുറപ്പെടുകയുള്ളു. ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്സ്പ്രസ് (16127) ഒരുമണിക്കൂറോളം തിരുവനന്തപുരത്തും 80 മിനിറ്റ് കൊല്ലത്തും പിടിച്ചിടും. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് (16348) 50 മിനിറ്റും ഹസ്രത്ത് നിസാമുദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432) അരമണിക്കൂറും കരുനാഗപ്പള്ളിയിലും പിടിച്ചിടും. 14നുള്ള ആലപ്പുഴ- കൊല്ലം പാസഞ്ചർ റദ്ദാക്കി.
First published: December 06, 2018, 22:23 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.