• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രാക്കില്‍ മരം വീണു; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

ട്രാക്കില്‍ മരം വീണു; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, കൊച്ചുവേളി ലോകമാന്യതിലക്, കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും റെയില്‍വെ ട്രാക്കിൽ  മരം വീണതിനെ തുടർന്ന് സംസ്ഥാനത്തെ  ട്രെയിന്‍ ഗതാഗതം താറുമാറായി. ചാലക്കുടിയിലും കോഴിക്കോട്ടുമാണ് ട്രാക്കിലേക്കു മരം വീണത്. മരം വീണതിനെ തുടർന്ന് ഇന്നലെയും ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിരുന്നു.

    തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, കൊച്ചുവേളി ലോകമാന്യതിലക്, കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ശതാബ്ദി എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെയാണ് ആലുവ സ്റ്റേഷനില്‍ പിടിച്ചിട്ടത്.  നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസും അഞ്ച് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്പ്രസും മൂന്നുമണിക്കൂറിലേറെയും എറണാകുളം-നിസാമുദീന്‍ മംഗള എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.

    ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ചാലക്കുടിയിലും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ആലുവയിലും ഒരുമണിക്കൂറോളം പിടിച്ചിട്ടു. ബുധനാഴ്ച പുറപ്പെടേണ്ട അമൃത്സര്‍ എക്സ്പ്രസ് 17 മണിക്കൂര്‍ വൈകിയാണ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ടത്. ഇതും കറുകുറ്റിയില്‍ പിടിച്ചിട്ടു.

    ഇന്‍ഡോർ- കൊച്ചുവേളിയിലേക്കുള്ള എക്സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. നിലവിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചതായി റെയിൽവെ അറിയിച്ചു.

    Also Read ഇടുക്കിയില്‍ വിനോദ സഞ്ചാരികൾക്കും ഭാരവണ്ടികള്‍ക്കും നിരോധനം

    First published: