തിരുവന്തപുരം: ശക്തമമായ മഴയെ തുടർന്ന് സംസ്ഥാനത്ത് താറുമാറായ ട്രെയിൻ ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായില്ല. ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവ ഇന്നു റദ്ദാക്കിയിട്ടുണ്ട്.
രപ്തിസാഗര്‍ എക്സ്പ്രസ്(12512), ബൊക്കാറോ എക്സ്പ്രസ്(13352), ജനശതാബ്ദി(12076), എഗ്മൂര്‍ എക്സ്പ്രസ്(16160) എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. രപ്തിസാഗര്‍ ഈറോഡിൽ നിന്നും പുറപ്പെടും. ബൊക്കാറോ ആലപ്പുഴയ്ക്കുപകരം കോയമ്പത്തൂരില്‍നിന്ന് പുറപ്പെടും. തിരുവനന്തപുരത്തു നിന്നുള്ള ജനശതാബ്ദി ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.
ഷൊർണൂർ ഭാഗത്തുണ്ടായിരിക്കുന്ന തകരാർ പരിഹരിച്ചാൽ മാത്രമെ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനാകൂ.
റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം-ചെന്നൈ എ.സി. എക്സ്പ്രസ് (22208), എറണാകുളം-ചെന്നൈ സ്പെഷ്യല്‍ (06038), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്(12697), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305), അമൃത്സര്‍-കൊച്ചുവേളി എക്സ്പ്രസ് (12484), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം(16649), മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16605), കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് (16308), കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍(56650), കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56651), കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍ (56664), ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍(56604), പാലക്കാട്-എറണാകുളം മെമു(66611), പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍(56611), പാലക്കാട്-തിരുനെല്‍വേലി എക്സ്പ്രസ്(16792), കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍(56600), കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് (16525), കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്(12202), കൊച്ചുവേളി-പോര്‍ബന്ദര്‍ എക്സ്പ്രസ് (19261), തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസ്(16346), ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ (56365/56366 - തിങ്കളാഴ്ചയും റദ്ദാക്കി), എറണാകുളം - കായംകുളം പാസഞ്ചര്‍ (56387/56388), 22607 എറണാകുളം-ബനസ് വാഡി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 22608 ബനസ് വാഡി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(തിങ്കളാഴ്ചയും റദ്ദാക്കി), ചൊവ്വാഴ്ചയിലെ ശ്രീഗംഗാനഗര്‍-കൊച്ചുവേളി പ്രതിവാര തീവണ്ടിയും റദ്ദാക്കി.
ഭാഗീകമായി റദ്ദാക്കിയവ
12978 അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്സ്പ്രസ്, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, 16335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് എന്നിവ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ചു വിട്ടവ
12515 തിരുവനന്തപുരം-സില്‍ച്ചാര്‍ എക്സ്പ്രസ് നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു.
പ്രത്യേക സര്‍വീസുകള്‍
പ്രത്യേക ട്രെയിൻ ഞായറാഴ്ച പുലര്‍ച്ചെ 4.20-നും 5.45-നും 6.15-നും മംഗളൂരു ജംങ്ഷനില്‍നിന്ന് പുറപ്പെട്ടു. ഇവ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കും.
Also Read
ഭൂദാനത്ത് സൈന്യമെത്തി; തെരച്ചിൽ ആരംഭിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.