നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍ 27 ന് കോട്ടയം വഴി തീവണ്ടി നിയന്ത്രണം

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍ 27 ന് കോട്ടയം വഴി തീവണ്ടി നിയന്ത്രണം

    ചില ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റുചിലത് ഭാഗികമായി റദ്ദാക്കുകയുമാണ് ചെയ്യുന്നത്

    News 18

    News 18

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കോട്ടയം യാര്‍ഡില്‍ റോഡ് ഓവര്‍ബ്രിഡ്ജ് പണി നടക്കുന്നതിനാല്‍ 27 ന് ശനിയാഴ്ച ഇതുവഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റുചിലത് ഭാഗികമായി റദ്ദാക്കുകയുമാണ് ചെയ്യുന്നത്.

      റദ്ദാക്കുന്നവ

      കൊല്ലം-കോട്ടയം-എറണാകുളം മെമു, കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, എറണാകുളം- ആലപ്പുഴ-കൊല്ലം മെമു, എറണാകുളം-കോട്ടയം പാസഞ്ചര്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചര്‍, കായംകുളം-കോട്ടയം- എറണാകുളം പാസഞ്ചര്‍, എറണാകുളം- ആലപ്പുഴ പാസഞ്ചര്‍, എറണാകുളം -ആലപ്പുഴ-കായംകുളം പാസഞ്ചര്‍, കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍.

      Also Read: തൃശ്ശൂരില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു

      ഭാഗികമായി റദ്ദാക്കുന്നവ

      ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ പുനലൂരിനും എറണാകുളത്തിനുമിടയില്‍ ഓടില്ല. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസും കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസും എറണാകുളം വരെയേ ഉണ്ടാകൂ.

      നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ്, കന്യാകുമാരി -മുംബൈ സിഎസ്എംടി, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, കന്യാകുമാരി- കെ.എസ്ആര്‍ ബെംഗളൂരു, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള, ഹൈദരാബാദ്- തിരുവനന്തപുരം ശബരി, മംഗലാപുരം-നാഗര്‍ കോവില്‍ പരശുറാം, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എന്നീ എക്‌സ്പ്രസ് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

      Dont Miss: അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം

      ഇതിനു പുറമെ തിരുവനന്തപുരം-എംജിആര്‍, ചെന്നൈ സെന്‍ട്രല്‍ മെയില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ 45 മിനിറ്റ് നിര്‍ത്തിയിടുകയും ചെയ്യും. ടിക്കറ്റ് റിസര്‍വുചെയ്ത യാത്രക്കാര്‍ക്കായി എറണാകുളം ജങ്ഷന്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ വണ്ടികള്‍ക്ക് സ്റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

      First published:
      )}