തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ട്രാക്കിലെ അറ്റകുറ്റപ്പണിയും കനത്ത മഴയും കാരണം ട്രെയിനുകൾ വൈകി ഓടുന്നു. ചില ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
കോർബ – കൊച്ചുവേളി 18 മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഐലൻഡ് എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നീ ട്രെയിനുകൾ ഒരു മണിക്കൂർ വീതവും വൈകി ഓടുന്നു. ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ രണ്ടു മണിക്കൂർ വൈകിയാണ് ഓടുന്നത്.
മുംബൈ – തിരുവനന്തപുരം എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകി ഓടുന്നു. ഏറെ യാത്രക്കാർ ആശ്രയിക്കുന്ന 16348 മംഗലാപുരം – തിരുവനന്തപുരം ആറ് മണിക്കൂർ വൈകി ഓടുന്നു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന മാവേലി എക്സ്പ്രസ് നാല് മണിക്കൂർ 30 മിനിറ്റ് വൈകി ഓടുന്നു.
Also Read- സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നിയന്ത്രണം; അഞ്ച് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരത്ത് രാവിലെ എത്തിച്ചേരുന്ന മലബാർ, ജയന്തിജനത, കൊച്ചുവേളി-മൈസൂർ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മലബാർ മൂന്ന് മണിക്കൂറും ജയന്തി ജനത രണ്ട് മണിക്കൂറും കൊച്ചുവേളി-മൈസൂർ എക്സ്പ്രസ് രണ്ടു മണിക്കൂറും വൈകി ഓടുന്നു. തിരുവനന്തപുരത്തെ ഓഫീസ് ജീവനക്കാരും വിദ്യാർഥികളും കൂടുതലായി ആശ്രയിക്കുന്ന ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഓടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.