• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | കോവിഡ് വ്യാപനം; കേരളത്തില്‍ സര്‍വീസ് നടത്തുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി

Covid 19 | കോവിഡ് വ്യാപനം; കേരളത്തില്‍ സര്‍വീസ് നടത്തുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി

ജനുവരി 22 മുതല്‍ 27 വരെ കേരളത്തില്‍ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.

News 18

News 18

  • Share this:
    തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെ കേരളത്തില്‍ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.

    നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്, കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്, കോട്ടയം-കൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്, തിരുവനന്തപുരം - നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ് എന്നിവയാണ് റദ്ദാക്കിയത്.

    റദ്ദാക്കിയ ട്രെയിനുകള്‍

    1. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ -16366)

    2. കൊല്ലം - തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ- 06425)

    3) കോട്ടയം-കൊല്ലം  അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ.06431)

    4) തിരുവനന്തപുരം - നാഗർകോവിൽ  അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ 06435)

    സംസ്ഥാനത്ത് കോവിഡ് വ്യാപനം; പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

    തിരുവനന്തപുരം: കോവിഡ് (Covid 19) വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച പിഎസ് സി (PSC Exam) പരീക്ഷകള്‍ മാറ്റിവെച്ചു.

    ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി.

    ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്.

    പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പിഎസ് സി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

    സംസ്ഥാനത്ത് 10,11,12 ക്ലാസുകള്‍ നടത്തും;സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid 19) വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകനയോഗം. രോഗവ്യാപനം കൂടുകയാണെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

    സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്‌ലൈന്‍ ആയി തുടരും. അതേസമയം രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലെ കോളേജുകളില്‍ ഫൈനല്‍ ഇയര്‍ ഒഴികെയുള്ള ക്ലാസുകള്‍ അടയ്ക്കാനാണ് തീരുമാനം. വരുന്ന രണ്ട് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഉണ്ടാകും. അവശ്യകാര്യങ്ങള്‍ക്കോ അവശ്യസര്‍വീസുകള്‍ക്കോ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകൂ.
    Published by:Karthika M
    First published: