HOME » NEWS » Kerala » TRAIN TIME SHEDULE REARRANGED BY

പാത ഇരട്ടിപ്പിക്കൽ: തിങ്കളാഴ്ച മുതൽ ട്രെയിന്‍ ഗതാഗത നിയന്ത്രണം

news18india
Updated: March 24, 2019, 9:21 PM IST
പാത ഇരട്ടിപ്പിക്കൽ: തിങ്കളാഴ്ച മുതൽ ട്രെയിന്‍ ഗതാഗത നിയന്ത്രണം
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: ഏറ്റുമാനൂര്‍ മുതല്‍ കുറുപ്പംതറവരെയുള്ള ഡബിള്‍ ലൈന്‍ റെയില്‍പ്പാതയുടെ അവസാനവട്ട ജോലികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 31 വരെ എറണാകുളത്തു നിന്ന് കോട്ടയം വഴി കായംകുളം, കൊല്ലം സ്റ്റേഷനുകളിലേക്കുള്ള പാസഞ്ചര്‍, മെമു സര്‍വീസുകളും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലം,കായംകുളം എന്നിവിടങ്ങളിലേക്കുള്ള പാസഞ്ചര്‍,മെമു സര്‍വീസുകള്‍ 27 മുതല്‍ 31 വരെയും റദ്ദാക്കി.

Also read: 'അന്ന് ജീവനെടുക്കാൻ സാധിക്കാത്തവർ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളർത്താൻ സാധിക്കുമോയെന്ന് ശ്രമിക്കുന്നു': പി.ജയരാജൻ

മുംബയ് ജയന്തി, ഹൈദരാബാദ് - തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ്, കോര്‍ബ- തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് എന്നിവ 27 മുതല്‍ 31 വരെയും നാഗര്‍കോവില്‍ - മംഗലാപുരം പരശുറാം എക്സ്‌പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ് എക്സ് പ്രസ്, തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ് പ്രസ്, ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്സ് പ്രസ് എന്നിവ 31നും ആലപ്പുഴ വഴി തിരിച്ചുവിടും. കൂടാതെ ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ വൈകാനും ഇടയുണ്ട്. 31 മുതല്‍ മെയ് 1 വരെ വേണാട് എക്സ്‌പ്രസ്, പരശുറാം എക്സ്‌പ്രസ് എന്നിവ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിറുത്തില്ലെന്നും റെയില്‍വേ അറിയിച്ചു.
First published: March 24, 2019, 9:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories