• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ALERT: എറണാകുളം-കോട്ടയം, ആലപ്പുഴ-കായംകുളം റെയിൽവേട്രാക്കുകളിൽ ഗതാഗത തടസം

ട്രെയിനുകൾ ഈ റൂട്ടുകളിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ആയിരകണക്കിന് യാത്രക്കാർ ദുരിതത്തിലായി

news18
Updated: June 12, 2019, 12:54 PM IST
ALERT: എറണാകുളം-കോട്ടയം, ആലപ്പുഴ-കായംകുളം റെയിൽവേട്രാക്കുകളിൽ ഗതാഗത തടസം
(പ്രതീകാത്മക ചിത്രം)
news18
Updated: June 12, 2019, 12:54 PM IST
കൊച്ചി: മുളന്തുരുത്തി, ഹരിപ്പാട് എന്നിവിടങ്ങളിൽ റെയിൽവേട്രാക്കിൽ മരം വീണു. ഇതേത്തുടർന്ന് എറണാകുളത്തിനും കായംകുളത്തിനുമിടയിൽ റെയിൽ ഗതാഗതത്തിൽ തടസം നേരിട്ടു. മുളന്തുരുരുത്തിയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് എറണാകുളം-കോട്ടയം റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം രാവിലെ 11 മണിക്കുശേഷം തടസപ്പെട്ട നിലയിലായിരുന്നു. പരശുറാം എക്സ്പ്രസ് പിറവത്ത് നിർത്തിയിട്ടു.

കുട്ടികളെ വളർത്താൻ ഓൺലൈൻ വഴി 34.68 ലക്ഷം രൂപ തട്ടിയ സ്ത്രീ ദുബായിൽ അറസ്റ്റിലായി

പിന്നീടാണ് ഹരിപ്പാടും റെയിൽവെ ട്രാക്കിൽ മരം വീണത്. ഇതേത്തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രെയിനുകൾ ഈ റൂട്ടുകളിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ആയിരകണക്കിന് യാത്രക്കാർ ദുരിതത്തിലായി.

First published: June 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...