HOME » NEWS » Kerala »

Alert: കേരളത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; അടുത്ത രണ്ടുദിവസം ട്രെയിനുകൾ വൈകും

ഒക്ടോബർ 21 , 22 തീയതികളിൽ ചില ട്രെയിനുകൾ വൈകുമെന്നാണ് റെയിൽവെ അറിയിപ്പ്.

News18 Malayalam | news18-malayalam
Updated: October 20, 2019, 7:18 AM IST
Alert: കേരളത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; അടുത്ത രണ്ടുദിവസം ട്രെയിനുകൾ വൈകും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: അറ്റകുറ്റപ്പണിയെ തുടർന്ന് കേരളത്തിൽ രണ്ടുദിവസം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഒക്ടോബർ 21 , 22 തീയതികളിൽ ചില ട്രെയിനുകൾ വൈകുമെന്നാണ് റെയിൽവെ അറിയിപ്പ്. നാഗർകോവിൽ- ബാംഗ്ലൂർ എക്സ്പ്രസ് (17236) ഒരു മണിക്കൂർ പിടിച്ചിടും. നാഗർകോവിൽ- എംജിആർ ചെന്നൈ വീക്കലി എക്സ്പ്രസ്(12690) തിങ്കളാഴ്ച (21-10-19) 30 മിനിറ്റ് പിടിച്ചിടും. നാഗർകോവിൽ-കോയമ്പത്തൂർ എക്സ്പ്രസ് (22667) 35 മിനിറ്റും, ചെന്നൈ എഗ്മൂർ-കൊല്ലം അനന്തപുരി എക്സ്പ്രസ് 40 മിനിറ്റും പിടിച്ചിടും. ഒക്ടോബർ 22ന് ഗുരുവായൂർ എക്സ്പ്രസ്( 16127) രണ്ടേകാൽ മണിക്കൂർ നിർത്തിയിടും.

അമൃത എക്സ്പ്രസ് ഡിണ്ടിഗൽ വരെ മാത്രമേ സർവീസ് നടത്തു. തിരുവനന്തപുരത്തേക്കുളള അമൃത എക്സ്പ്രസ് ഡിണ്ടിഗലിൽ നിന്ന് സർവീസ് തുടങ്ങും. പുനലൂർ-മധുര പാസഞ്ചർ തിരുനെൽവേലിയിൽ സർവീസ് അവസാനിപ്പിക്കും. ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. തിരുച്ചിറപ്പളളി-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്, നാഗർകോവിൽ - മുംബൈ സിഎസ്ടി എന്നീ ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവെ അറിയിപ്പ്.

മധുര-ഡിണ്ടിഗൽ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
First published: October 20, 2019, 7:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories