നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം വഴി ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

  കോട്ടയം വഴി ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

  ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് റെയില്‍വേ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   കോട്ടയം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് റെയില്‍വേ അറിയിച്ചു.

   56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കിയിട്ടുണ്ട്.

   യുക്തി അളക്കാൻ ശബരിമല സയൻസ് മ്യൂസിയമല്ല, ക്ഷേത്രമാണ്: അഭിഷേക് സിങ്‌വി

   66301 എറണാകുളം- കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളില്‍ പുറപ്പെടുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.
   First published:
   )}