• HOME
  • »
  • NEWS
  • »
  • kerala
  • »
  • വന്ദേഭാരത് ഫ്ലാഗ്ഓഫ്; സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

വന്ദേഭാരത് ഫ്ലാഗ്ഓഫ്; സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

ഏപ്രില്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതും അവസാനിക്കുന്നതുമായ ചില സര്‍വീസുകള്‍ക്കാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്

  • Share this:

    തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ്ഓഫ് കണക്കിലെടുത്ത് സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ഏപ്രില്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതും അവസാനിക്കുന്നതുമായ ചില സര്‍വീസുകള്‍ക്കാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

    ഈ ദിവസങ്ങളില്‍ മലബാര്‍, ചെന്നൈ മെയിലുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയില്‍ നിന്ന് ആയിരിക്കും. ഏപ്രിൽ 24ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രമായിരിക്കും സർവീസ് നടത്തുക.

    Also Read- വന്ദേഭാരത് 130 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു

    ഏപ്രിൽ 23ന് ശബരി എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. 24നും 25നും കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ. 24നും 25നും നാഗര്‍കോവില്‍- കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി- നാഗര്‍കോവില്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും.

    Published by:Anuraj GR
    First published: