തൃശൂർ -എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
തൃശൂർ -എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
News 18
Last Updated :
Share this:
കൊച്ചി: തൃശൂർ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ആലുവ-അങ്കമാലി പാതയിൽ വിള്ളൽ കണ്ടെത്തിയതും വൈദ്യുതി തടസവും കാരണമാണ് ട്രെയിൻ ഗതാഗതം സ്തംഭിച്ചത്. എന്നാൽ റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ശ്രമഫലമായി തകരാറുകൾ അതിവേഗം പരിഹരിക്കുകയായിരുന്നു. രാവിലെ മുതൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട ട്രെയിനുകൾ ഓടിത്തുടങ്ങി.
നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് രണ്ടുമണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. തൃശൂർ-എറണാകുളം പാതയിലെ തകരാർ കാരണം ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഒരു മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. ഈ ട്രെയിൻ ഒരു മണിക്കൂറോളം ഒല്ലൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. രാവിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനാൽ ഓഫീസുകളിലേക്ക് പോകുന്ന സ്ഥിരം യാത്രക്കാർ ശരിക്കും വലഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.