ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ ഇനി ആശങ്ക വേണ്ട; 'സേഫ്റ്റി ബീറ്റു'മായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ നനഞ്ഞ കട്ടിയുള്ള തുണി കൊണ്ട് തീ അണയ്ക്കുന്നത് എങ്ങനെയെന്നും ഫയർ‌എസ്റ്റിഗ്വിഷര്‍ പ്രവർത്തിപ്പിക്കുന്നത് എങ്ങനെയെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകും.

News18 Malayalam | news18-malayalam
Updated: January 11, 2020, 10:35 PM IST
ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ ഇനി ആശങ്ക വേണ്ട; 'സേഫ്റ്റി ബീറ്റു'മായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ എന്തു ചെയ്യും?തീ പടർന്നാൽ ഫയർഎസ്റ്റിംഗ്വഷർ എങ്ങനെ പ്രവർത്തിപ്പിക്കണം?എല്ലാ സംശയങ്ങൾക്കും ഇനി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മറുപടി തരും
സേഫ്റ്റി ബീറ്റിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക പരിശീലനം പരിപാടി സംഘടിപ്പിക്കുന്നു.

also read:SHOCKING: കാമുകന് വീഡിയോ കോൾ ചെയ്യുന്നതിനിടെ പെൺകുട്ടി ആത്മഹത്യ ചെയ്തു

ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ നനഞ്ഞ കട്ടിയുള്ള തുണി കൊണ്ട് തീ അണയ്ക്കുന്നത് എങ്ങനെയെന്നും ഫയർ‌എസ്റ്റിഗ്വിഷര്‍ പ്രവർത്തിപ്പിക്കുന്നത് എങ്ങനെയെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. തീ അണയ്ക്കുന്നതിന് സ്ത്രീകളെയും പ്രാപ്തരാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തനം.

പ്രദേശത്തെ ദുരന്ത സാഹചര്യങ്ങൾ നേരത്തെ തിരിച്ചറിയുകയും വേണ്ട മുന്‍കരുതൽ സ്വീകരിക്കുകയുമാണ് സേഫ്റ്റി ബീറ്റിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡുകൾ കേന്ദ്രീകരിച്ച് രണ്ട് ബീറ്റ് ഓഫീസർമാർ ഉണ്ടാകും. പ്രദേശത്ത് എല്ലാ ആഴ്ചയും സന്ദർശനം നടത്തി സാഹചര്യങ്ങൾ വിലയിരുത്തും.

മാസത്തിൽ ഒരിക്കൽ അവലോകന യോഗം ചേരും.
ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം അടക്കമുള്ള ദുരന്ത സാധ്യത കൂടിയമേഖലയാണെങ്കിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രത്യേക സംഘത്തെ രൂപികരിക്കും. ദുരന്തമുണ്ടായാൽ പ്രദേശത്തെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

അപകടകരമായി നിൽക്കുന്ന മരങ്ങളൊ മറ്റോ ഉണ്ടെങ്കിൽ കൗൺസിലറുടെയൊ, മെമ്പറുടെയൊ സഹായത്തോടെ മുറിച്ച് മാറ്റും. സർക്കാർ ഇടപെടൽ ഉണ്ടാകേണ്ട സാഹചര്യമാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യും. തിരുവനന്തപുരത്തെ കുന്നുകുഴി വാർഡിൽ ഫയർഫോഴ്സ് പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിച്ചു.
Published by: Gowthamy GG
First published: January 11, 2020, 10:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading