HOME /NEWS /Kerala / Medisep | സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ്പിൽ ഉൾപ്പെട്ട ആശുപത്രികൾക്ക് പരിശീലനം

Medisep | സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ്പിൽ ഉൾപ്പെട്ട ആശുപത്രികൾക്ക് പരിശീലനം

മെഡിസെപ്പ്

മെഡിസെപ്പ്

കണ്ണൂർ ജില്ലയിൽ 2111 പേർക്ക് 5.62 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം വിതരണം ചെയ്തു

  • Share this:

    സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് (Medisep scheme) മുഖേന കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് 27 വരെ 2111 പേർക്ക് ചികിത്സ നൽകിയ വകയിൽ ആശുപത്രികൾക്ക് 5.62 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 74.95 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം ആണ് വിതരണം ചെയ്തത്.

    മെഡിസെപ്പിൽ ഉൾപ്പെട്ട ആശുപത്രികൾക്കായി കലക്ടറേറ്റിൽ ഓറിയൻറൽ ഇൻഷൂറൻസ് കമ്പനിയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ് നടത്തി. ഉച്ചക്ക് നടന്ന സെഷൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറും രാവിലത്തെ സെഷൻ എ.ഡി.എം. കെ.കെ. ദിവാകരനും ഉദ്ഘാടനം ചെയ്തു. സീനിയർ ഫിനാൻസ് ഓഫീസർ കെ. സതീശൻ, ഓറിയൻറൽ ഇൻഷ്വറൻസ് ഡിവിഷനൽ മാനേജർ സാജൻ, ജില്ലാ അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ നിവേദ് ആർ. മോഹൻ എന്നിവർ സംസാരിച്ചു.

    ക്ലെയിം തീർപ്പാക്കാനുള്ള മൂന്നാം കക്ഷി കരാർ ഏജൻസി വിഡാൽ ഹെൽത്ത് കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ഡോ. അരുൺരാജ്, ഡോ. കൃഷ്ണരാജ്, ഡോ. ശ്രീരാഗ് എന്നിവർ പരിശീലനം നൽകി. മെഡിസെപ്പിൽ ഉൾപ്പെട്ട ജില്ലയിലെ സ്വകാര്യ, സഹകരണ ആശുപത്രികൾക്ക് പുറമേ സർക്കാർ മേഖലയിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിയാരം, കണ്ണൂർ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, ഇ.കെ. നായനാർ സ്മാരക ഗവ. അമ്മയും കുഞ്ഞും ആശുപത്രി, മലബാർ കാൻസർ സെൻറർ, ആർടിസി ഹോസ്പിറ്റൽ സിആർപിഎഫ് എന്നിവയിൽ മെഡിസെപ്പ് കൈകാര്യം ചെയ്യുന്ന ജീവനക്കാർ പങ്കെടുത്തു.

    Also read: Buffer zone | ബഫര്‍സോണ്‍ മേഖലയിലെ വിവരശേഖരണത്തിന് ഉപഗ്രഹസര്‍വ്വേക്കു പുറമേ നേരിട്ടുള്ള പരിശോധനയും

    ബഫര്‍ സോണ്‍ (Buffer zone) മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസര്‍വ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

    സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

    തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍ സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

    സുപ്രീം കോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍ സോണിലുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

    First published:

    Tags: Health Insurance in Kerala, INSURANCE, Medisep