കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട്(Popular Front) പ്രവര്‍ത്തകര്‍ക്ക് അഗ്നിരക്ഷാ സേന പരിശീലനം നല്കിയതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്(K Surendran). രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് തടിതപ്പാനാണ് ശ്രമം. തീവ്രവാദ- രാജ്യദ്രോഹ സംഘടനകളോട് ചേര്‍ന്ന് നില്ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറപ്പെടുത്തി.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപടല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സുരേന്ദ്രന് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്കിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും മൂന്ന് പേരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
അതേസമയം പരിശീലനം നല്കിയ ഫയര്‍ ആന്റ് റസ്ക്യു ഉദ്യോഗസ്ഥര്‍ക്കും അവരെ ചുമതലപ്പെടുത്തിയ മേലുദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് മനുഷ്യത്വരഹിതവും നീതികേടുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുന്നത് അത്യന്തം അപകടകരമാണ്. സര്‍ക്കാര്‍ നല്കുന്ന സേവനങ്ങളില്‍ പോലും വര്‍ഗീയത കുത്തിനിറച്ച് മുതലെടുപ്പ് നടത്തുന്ന ആര്‍എസ്എസ്, ബിജെപി ഹിന്ദുത്വ വര്‍ഗീയതയെ താലോലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.