നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • RAIL UPDATES: എറണാകുളത്തെ പെരുമഴയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; യാത്രക്കാർ വലഞ്ഞു

    RAIL UPDATES: എറണാകുളത്തെ പെരുമഴയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു; യാത്രക്കാർ വലഞ്ഞു

    കനത്ത മഴയെ തുടർന്ന് കായംകുളം-എറണാകുളം റൂട്ടിൽ ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊച്ചി: എറണാകുളത്ത് കനത്ത മഴ തുടരുന്നതിനിടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും ട്രാക്കിൽ വെള്ളം കയറിയതോടെയാണ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചത്. കനത്ത മഴയെ തുടർന്ന് കായംകുളം-എറണാകുളം റൂട്ടിൽ ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കൊല്ലം എറണാകുളം പാസഞ്ചർ തൃപ്പൂണിത്തുറയിൽ സർവീസ് നിർത്തി. മറ്റ് ട്രെയിനുകളും വൈകിയോടുകയാണ്.

      മഴയെ തുടർന്ന് ആലപ്പുഴയിലും ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ എത്താതെ നോർത്ത് സ്റ്റേഷൻ വഴി തിരിച്ചുവിട്ടു.

      പെരുമഴ: എറണാകുളത്ത് പലേടത്തും വെള്ളക്കെട്ടും ഗതാഗത സ്തംഭനവും

      ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് മൂന്നു മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് രണ്ടരമണിക്കൂറും കോഴിക്കോടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് ഒന്നരമണിക്കൂറും വൈകിയാണ് ഓടുന്നത്.

      വടക്കൻ കേരളത്തിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

      തിങ്കളാഴ്ച ദിവസമായതിനാൽ ട്രെയിനുകൾ വൈകുന്നത് ഓഫീസുകളിലേക്കും മറ്റും പോകേണ്ട യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.
      First published:
      )}