• HOME
  • »
  • NEWS
  • »
  • kerala
  • »
  • Trains Cancelled | തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

Trains Cancelled | തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

BPCL ഇരുമ്പനം പ്ലാന്റിലേക്ക് ഇന്ധനം നിറയ്ക്കാന്‍ പോവുകയായിരുന്ന ചരക്ക് ട്രെയിനാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാളം തെറ്റിയത്.

  • Share this:
    തൃശൂര്‍: തൃശൂര്‍-എറണാകുളം റെയില്‍ പാതയില്‍ പുതുക്കാട് സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. എന്‍ജിനും ഒരു വാഗണുമാണ് നീക്കാനുള്ളത്. ചാലക്കുടിക്കും ഒല്ലൂരു നുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനസ്ഥാപിക്കും.

    BPCL ഇരുമ്പനം പ്ലാന്റിലേക്ക് ഇന്ധനം നിറയ്ക്കാന്‍ പോവുകയായിരുന്ന ചരക്ക് ട്രെയിനാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാളം തെറ്റിയത്. പുതുക്കാട് ക്യാബിന്‍ ഗേറ്റിനും കുറുമാലി പുഴയ്ക്കുമിടയിലാണ് അപകടം. എഞ്ചിനും നാല് ബോഗികളും പാളത്തില്‍ നിന്ന് തെന്നിമാറിയ നിലയിലാണ്. ഗുഡ്‌സ് ട്രെയിന്‍ ആയതിനാല്‍ ആളപായമുണ്ടായിട്ടില്ല.

    ഇന്നലെ വേണാട് എക്‌സപ്രസ്, എറണാകുളം ഷൊര്‍ണൂര്‍, എറണാകുളം - ഗുരുവായൂര്‍ unreserved express, പാലരുവി എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയിരുന്നു. ട്രെയിനുകള്‍ റദ്ദാക്കപ്പെട്ട പശ്ചാതലത്തില്‍, കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയില്‍ നിന്നും ആറും സര്‍വീസുകള്‍ വീതവും നിലവില്‍ നടത്തിയിട്ടുണ്ട്.

    Also Read-Trains canceled| തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളംതെറ്റി; നാല് ട്രെയിനുകൾ റദ്ദാക്കി; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

    റദ്ദാക്കിയ ട്രെയിനുകള്‍

    തിരുവനന്തപുരം^ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്

    ഷൊര്‍ണൂര്‍^എറണാകുളം മെമു

    കോട്ടയം^നിലന്പൂര്‍ എക്‌സ്പ്രസ്

    എറണാകുളം^പലക്കാട് മെമു

    എറണാകുളം^കണ്ണൂര്‍ ഇന്റര്‍സിറ്റി

    ഗുരുവായൂര്‍^എറണാകുളം എക്‌സ്പ്രസ്

    എറണാകുളം^തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്

    തിരുവനന്തപുരം^എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്

    എറണാകുളം ആലപ്പുഴ എക്‌സ്പ്രസ്

    ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

    കണ്ണൂര്‍^ ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും

    ഗുരുവായൂര്‍^തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

    ഗുരുവായൂര്‍^പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്ന് പുറപ്പെടും

    പുനലൂര്‍^ഗുരുവായൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്ന് പുറപ്പെടും

    തിരുനെല്‍വേലി^പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
    Published by:Jayesh Krishnan
    First published: