മാഹിയ്ക്കും തലശേരിക്കും ഇടയിൽ ട്രാക്കിൽ വിള്ളല്‍; ട്രെയിനുകള്‍ വൈകി
മാഹിയ്ക്കും തലശേരിക്കും ഇടയിൽ ട്രാക്കിൽ വിള്ളല്‍; ട്രെയിനുകള്‍ വൈകി
രാവിലെ 9.15 ഓടെ ഗതാഗതം സാധാരണ നിലയിലായി.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കണ്ണൂര്‍: മാഹിക്കും തലശ്ശേരിക്കു ഇടയ്ക്ക് കുന്നോലില് റെയിൽവെ ട്രാക്കില്‍ വിള്ളൽ. ഇതേത്തുടർന്ന് ട്രെയിനുകള്‍ മണിക്കൂറുകൾ വൈകി.
തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് (16347) രണ്ടു മണിക്കൂറാണ് വൈകിയത്. ചെന്നൈ- മംഗലാപുരം മെയില്‍ (12601) ഒരു മണിക്കൂറും, യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527) ഒരു മണിക്കൂറും, കോഴിക്കോട് - കണ്ണൂര്‍ പാസഞ്ചര്‍ (56653) ഒന്നേകാല്‍ മണിക്കൂർ വൈകി.
തകരാർ പരിഹരിച്ച് രാവിലെ 9.15 ഓടെ ഗതാഗതം സാധാരണ നിലയിലായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.