• HOME
 • »
 • NEWS
 • »
 • kerala
 • »
 • Elephant | ഇടയരുത് ആനകളെ..മയക്കുവെടി വയ്ക്കാനുള്ള തോക്ക് കേടാണ്, കോട്ടയത്തെ മൃഗസംരക്ഷണ വകുപ്പിന്‍റെ തോക്ക് തകരാറില്‍

Elephant | ഇടയരുത് ആനകളെ..മയക്കുവെടി വയ്ക്കാനുള്ള തോക്ക് കേടാണ്, കോട്ടയത്തെ മൃഗസംരക്ഷണ വകുപ്പിന്‍റെ തോക്ക് തകരാറില്‍

ഏതെങ്കിലും ആന ഇടഞ്ഞ് മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ ദേവസ്വം ബോര്‍ഡിന്‍റെ കൈവശമുള്ള തോക്ക് എടുക്കുമെന്ന് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.ഷാജി പണിക്കശേരി പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോട്ടയം ജില്ലയില്‍ ഇടയുന്ന ആനകളെ മയക്കുവെടി വയ്ക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് സ്വന്തമായി തോക്ക് ഉണ്ട്. പക്ഷേ ചെറിയ ഒരു പ്രശ്നം, തോക്ക് പൊട്ടില്ല. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പക്കലുള്ള ഏക തോക്കാണ് പണിമുടക്കിയിരിക്കുന്നത്.

  കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ്  ആനയെ മയക്കുവെടി വയ്ക്കാനുള്ള തോക്ക് തകരാറിലാണെന്ന് എലിഫെന്‍റ്  സ്ക്വാഡ് ഡോക്ടര്‍ തന്നെ വ്യക്തമാക്കിയത്. ഏതെങ്കിലും ആന ഇടഞ്ഞ് മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ ദേവസ്വം ബോര്‍ഡിന്‍റെ കൈവശമുള്ള തോക്ക് എടുക്കുമെന്ന് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.ഷാജി പണിക്കശേരി പറഞ്ഞു.  ജില്ലയിലെ 352 ക്ഷേത്രങ്ങളിലാണ് ആന എഴുന്നള്ളത്ത് ഉള്ളത്.

  Also Read- മകനേയും കുടുംബത്തെയും തീവെച്ച് കൊന്നത് മട്ടന്‍ വാങ്ങി നല്‍കാത്തതിലെ പ്രതികാരമെന്ന് പ്രതി ഹമീദ്

  അടുത്ത വര്‍ഷം പുതിയ തോക്ക് വാങ്ങുന്നതിനുള്ള തീരുമാനം ആയിട്ടുണ്ട്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലടക്കം ഉത്സവ കാലമായിട്ടും തോക്കിന്‍റെ തകരാര്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് ആന ഉടമകളുടെ സംഘടന ഭാരവാഹികള്‍ പറഞ്ഞു.

  ആനകളെ വെടിവയ്ക്കുന്നതിനു വൈദഗ്ധ്യമുള്ള ഡോക്ടര്‍ക്ക് എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ സ്വന്തം നിലയില്‍ തോക്ക് വാങ്ങി നല്‍കിയിട്ടുണ്ട്.

   കരുണാകരന്റെ പാതയിൽ ചെന്നിത്തലയും; ഒന്നാം തിയതി ഗുരുവായൂര്‍ ദര്‍ശനം പതിവാക്കുന്നു

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീഡര്‍ കെ.കരുണാകരനോളം (K. Karunakaran) തന്നെ പ്രസിദ്ധമാണ് അദ്ദേഹത്തിന്‍റെ ഗുരുവായൂര്‍ ഭക്തിയും. എല്ലാ മലയാള മാസം ഒന്നാം തിയതിയും മുടങ്ങാതെ ഗുരുവായൂര്‍ ക്ഷേത്ര (Guruvayur Temple) ദര്‍ശനം അദ്ദേഹം പതിവാക്കിയിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലുണ്ടായിരുന്ന കരുണാകരന് ഗുരുവായൂർ ദർശനത്തിനായി പ്രത്യേക വിമാനം അനുവദിച്ചു നൽകിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.

   Also Read- പാതയോരത്ത് കൊടി തോരണങ്ങള്‍ കെട്ടാം; സര്‍വകക്ഷിയോഗത്തില്‍ ധാരണ, കോടതിയെ അറിയിക്കും

  ഇപ്പോഴിതാ , ലീഡര്‍ കരുണാകരന്‍റെ പാതയില്‍ ഒന്നാം തിയതി ഗുരുവായൂര്‍ ദര്‍ശനം പതിവാക്കിയിരിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വൃശ്ചികം മുതലാണ് ചെന്നിത്തല ഈ പതിവ് ആരംഭിച്ചത്. മീനം ഒന്നായ ചൊവ്വാഴ്ച രാവിലെ അദ്ദേഹം ക്ഷേത്രത്തിലെത്തി. ഉഷപൂജ കഴിഞ്ഞ സമയത്ത് അദ്ദേഹം ദർശനം നടത്തി.

  Also Read- 'പിശക് പറ്റി, ഡിഎംആർസി പരിശോധിക്കും'; മെട്രോ നിർമാണത്തിൽ അപാകതയെന്ന് സമ്മതിച്ച് ഇ. ശ്രീധരൻ

  പണ്ടു മുതലേ രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്താറുണ്ടെങ്കിലും എല്ലാ മാസവും ദർശനത്തിന് എത്തുക എന്ന നിർബന്ധം ഉണ്ടായിരുന്നില്ല. കെ.കരുണാകരന്റെ പാത പിൻതുടർന്നു താൻ ഇനി മുതല്‍ എല്ലാ മലയാള മാസവും ഒന്നാം തിയതി  ക്ഷേത്രദർശനത്തിന് എത്തും എന്ന് അദ്ദേഹം ഗുരുവായൂരിലെ ഒരു പൊതു പരിപാടിയിൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
  Published by:Arun krishna
  First published: