Collectors transfer| നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം; IAS ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി
Collectors transfer| നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം; IAS ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി
മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിച്ചു. പ്രേംകുമാർ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടർ.
ടി വി അനുപമ, അദീല അബ്ദുള്ള, കെ ഗോപാലകൃഷ്ണൻ, വി ആർ പ്രേംകുമാർ
Last Updated :
Share this:
തിരുവനന്തപുരം: കളക്ടർമാരുൾപ്പടെ സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. വനിത-ശിശു വികസന ഡിപ്പാർട്ട്മെന്റ് ഡയറക്ടറായ ടി വി അനുപമയെ പട്ടികവർഗ വികസന ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും അനുപമയ്ക്ക് നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ നിന്ന് മുഹമ്മദ് വൈ സഫീറുള്ളയെ കേരള ജി എസ് ടി വകുപ്പിലേക്ക് മാറ്റി. ധനകാര്യസെക്രട്ടറി (റിസോഴ്സസ്) യുടെ ചുമതലയും അദ്ദേഹത്തിന് നൽകി.
വയനാട് ജില്ലാ കളക്ടറായ അദീല അബ്ദുള്ളയെ വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതലയും അദീലയ്ക്കാണ്. തൊഴിലുറപ്പ് മിഷൻ ഡയറക്ടറായ ഷാനവാസിനെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒയായി നിയമിച്ചു. കൊല്ലം കളക്ടറായ അബ്ദുൽ നാസറിനാണ് തൊഴിലുറപ്പ് മിഷൻ ഡയറക്ടറുടെ പുതിയ ചുമതല.
മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിച്ചു. പ്രേംകുമാർ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടർ. കണ്ണൂർ കളക്ടറായ സുഭാഷ് ടി വിയെ അഗ്രികൾച്ചർ ഡെവലപ്മെന്റ് ഫാർമേഴ്സ് വെൽഫയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടറാക്കി. ചന്ദ്രശേഖറാണ് പുതിയ കണ്ണൂർ ജില്ല കളക്ടർ.
എറണാകുളം ജില്ല വികസന കമ്മീഷണറായ അഫ്സാന പർവീണിനെ കൊല്ലം കളക്ടറായി നിയമിച്ചു. എ ഗീതയാണ് പുതിയ വയനാട് ജില്ലാ കളക്ടർ. കണ്ണൂർ വികസന കമ്മീഷണറായ സ്നേഹിൽ കുമാർ സിങ്ങിനെ സംസ്ഥാന ഐ ടി മിഷനിലേക്ക് മാറ്റി. ഇതിന് പുറമേ ചില ഐ എ എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതലയും നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.