HOME » NEWS » Kerala » TRANSGENDER ACTIVIST SHEETHAL SHYAM AGAINST POLICE

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തക ശീതള്‍ ശ്യാമിന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ്

news18india
Updated: October 2, 2018, 4:30 PM IST
ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തക ശീതള്‍ ശ്യാമിന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ്
  • Share this:
കോഴിക്കോട് : ട്രാന്‍സ് ജെന്‍ഡര്‍ പ്രവര്‍ത്തക ശീതള്‍ ശ്യാമിന് ഹോട്ടല്‍ മുറി നിഷേധിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസിന്റെ വാദം.

പ്രാർഥനകൾ വിഫലമായി; ബാലഭാസ്കർ അന്തരിച്ചു

വടകര മൊകേരി ഗവ.കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കൂടിയായ ശീതള്‍ ശ്യാമിന് ദുരനുഭവമുണ്ടായത്. യൂണിയന്‍ ഭാരവാഹികള്‍ ബുക്കു ചെയ്തത് അനുസരിച്ച് രാവിലെ വടകര അല്‍സഫ ലോഡ്ജിലെത്തിയപ്പോള്‍ റിസപ്ക്ഷനിസ്റ്റ് അപമാനിച്ചെന്നാണ് പരാതി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മുറി നല്‍കാനാവില്ലെന്ന് പറഞ്ഞ് ഇറക്കി വിടുകയായിരുന്നു.

ബ്രൂവറി; നല്‍കിയത് ലൈസന്‍സല്ല അനുമതിയെന്ന് ഋഷിരാജ്‌സിംഗ്

പരാതിയുമായി എത്തിയപ്പോള്‍ വടകര പൊലീസില്‍ നിന്നും ദുരനുഭവമാണുണ്ടായതെന്നും ശീതള്‍ ആരോപിക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ലോഡ്ജ് മാനേജറെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ കേസെടുത്തില്ലെന്നും ആരോപണമുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് ശീതള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ട്രാന്‍സ്‌ജെന്‍ഡറുകളുടെ പരാതിയില്‍ ഏതു വകുപ്പിലാണ് കേസെടുക്കേണ്ടതെന്ന് വ്യക്തമല്ലെന്ന നിലപാടിലാണ് വടകര എസ് ഐ.

 

First published: October 2, 2018, 7:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading