• HOME
  • »
  • NEWS
  • »
  • kerala
  • »
  • Manu and Syama | പ്രണയദിനത്തിൽ ട്രാൻസ്‌ജെൻഡർ ദമ്പതികളായ മനുവിനും ശ്യാമയ്ക്കും മാംഗല്യം

Manu and Syama | പ്രണയദിനത്തിൽ ട്രാൻസ്‌ജെൻഡർ ദമ്പതികളായ മനുവിനും ശ്യാമയ്ക്കും മാംഗല്യം

അഞ്ച് വർഷത്തെ പ്രണയ സാഫല്യമാണ് ഇരുവരുടെതും. ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇരുവരുടെയും തീരുമാനം

മനുവും ശ്യാമയും വിവാഹിതരായി

മനുവും ശ്യാമയും വിവാഹിതരായി

  • Share this:
തിരുവനന്തപുരം: വാലന്റൈൻസ് ദിനത്തിൽ (Valentine's Day) മനുവിനും ശ്യാമയ്ക്കും പ്രണയ സാഫല്യം. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ട്രാൻസ്‌ജെൻഡർ (transgender) വ്യക്തിത്വങ്ങളായ ഇരുവരുടെയും വിവാഹം.  ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇരുവരുടെയും തീരുമാനം. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ശരീരത്തിന്റെ സ്വത്വം തിരിച്ചുപിടിച്ച് ശ്യാമയും മനുവും ഈ പ്രണയദിനത്തിൽ ഒന്നായി.

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. രേഖകളിലെ ആൺ, പെൺ ഐഡൻറിറ്റി ഉപയോഗിച്ചാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.

ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക. തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററാണ്. രാവിലെ 9.45-നും 10.15-നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു മനു കാർത്തികയും ശ്യാമയും വിവാഹിതരായത്.

വിവാഹത്തിനായി പ്രണയദിനം ഇരുവരും മനഃപൂർവം തിരഞ്ഞെടുത്തതല്ല. ജ്യോത്സൻ നിശ്ചയിച്ച് നൽകിയ തിയതിയും സമയവുമാണെന്നും ഇരുവരും പറഞ്ഞു. എന്നാൽ ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. 2019 ലെ ട്രാൻസ്ജെൻഡർ ആക്ടിലും വിവാഹത്തെപ്പറ്റി പരാമർശമില്ലെന്നും ഇരുവരും പറഞ്ഞു.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം ഉപയോഗിച്ചുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ പറയുന്നു. 2017-ൽ മനു ശ്യാമയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അന്ന് ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലായിരുന്നു.

Summary: Transgender couple Manu and Syama entered wedlock on Valentine's Day in Thiruvananthapuram, Kerala. Both got married after five years of courtship. Manu is a Thrissur-based HR professional whereas Syama from Thiruvananthapuram works with the Social Justice department. The newly weds were blessed by their families and friends. Manu ans Syama are exploring possibilities of registering their wedding as transgender couple
Published by:user_57
First published: