ട്രാൻസ്ജെൻഡർ സൗഹൃദസംസ്ഥാനമെന്നത് പൊള്ളയായ വിശേഷണം: പ്രതിഷേധവുമായി LGBTQ സംഘടനകൾ
ട്രാൻസ്ജെൻഡർ സൗഹൃദസംസ്ഥാനമെന്നത് പൊള്ളയായ വിശേഷണം: പ്രതിഷേധവുമായി LGBTQ സംഘടനകൾ
ട്രാൻസ്ജെൻഡറുകൾക്ക് നേരെയുള്ള തുടർച്ചയായ അതിക്രമങ്ങൾ കൊലപാതകങ്ങളിൽ അവസാനിക്കുന്ന സ്ഥിതിയിലെത്തി. അക്രമസംഭവങ്ങളിൽ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
transgender protest
Last Updated :
Share this:
കോഴിക്കോട് : ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള അതിക്രമങ്ങൾക്കെതിരെ എൽജിബിടിക്യു സംഘടനകളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു ട്രാന്‍സ് ജെൻഡർ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനകൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
കേരളം ട്രാൻസ്ജെൻഡർ സൗഹൃദസംസ്ഥാനമെന്ന വിശേഷണം പൊള്ളയാണെന്നാണ് ഇവരുടെ ആരോപണം. ട്രാൻസ്ജെൻഡറുകൾക്ക് നേരെയുള്ള തുടർച്ചയായ അതിക്രമങ്ങൾ കൊലപാതകങ്ങളിൽ അവസാനിക്കുന്ന സ്ഥിതിയിലെത്തി. അക്രമസംഭവങ്ങളിൽ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. നേരത്തെ കസബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രാൻസ്ജെൻഡറുകളെ മർദ്ദിച്ച സംഭവം ഒതുക്കിതീർത്തെന്ന പരാതിയും ഇരയായവർ ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കെഎസ്ആർടിസ് ബസ് സ്റ്റാൻഡിന് സമീപത്തെ ശങ്കുണ്ണി നായർ റോഡിൽ ട്രാൻസ്ജെൻഡറായ ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൈസൂരു സ്വദേശിനിയായ ഇവർ കണ്ണൂരിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ശാലുവിന്റെ മരണം കൊലപാതകമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ശാലുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാനാണ് ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.