നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020 | ചരിത്രം മാറ്റാൻ കൊച്ചി; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ട്രാൻസ്‍ജൻഡർ

  Local Body Elections 2020 | ചരിത്രം മാറ്റാൻ കൊച്ചി; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ട്രാൻസ്‍ജൻഡർ

  ട്രാൻസ് ജെൻഡറുകളുടെ പ്രശ്ന പരിഹാരത്തിനായി അതേ കമ്മ്യൂണിറ്റിയിൽ നിന്നും ഒരാൾ ജനപ്രതിനിധി ആകേണ്ടതുണ്ടെന്ന് ഷെറിൻ പറയുന്നു. അതിനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.

  ഷെറിൻ ആന്റണി

  ഷെറിൻ ആന്റണി

  • News18
  • Last Updated :
  • Share this:
  എറണാകുളം: കേരളത്തിൽ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ട്രാൻസ്‍ജൻഡർ. കൊച്ചി നഗരസഭയിലേക്കാണ് ട്രാൻസ്‍ജൻഡർ ഷെറിൻ ആൻറണി മത്സരിക്കുന്നത്. കൊച്ചി നഗരസഭയിലെ ഇരുപത്തിയാറാം ഡിവിഷനായ ഫോർട്ട് കൊച്ചിയിൽ നിന്നാണ് ഷെറിൻ ആന്റണി ജനവിധി തേടുന്നത്. സാധാരണക്കാരുടെയും ട്രാൻസ് ജെൻഡറുകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ മത്സരിക്കുന്നതെന്ന് ഷെറിൻ
  പറഞ്ഞു.

  സി പി എം പിന്തുണയുള്ള ട്രാൻസ് കൂട്ടായ്മയായ ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് ഷെറിൻ. നേരത്തെ കൊച്ചി മെട്രോയിൽ ജീവനക്കാരി ആയിരുന്നുവെങ്കിലും വേതനം കുറവായതിനെ തുടർന്ന് ഇറങ്ങേണ്ടി വന്നു.

  You may also like: 'നടന്നത് ജാലവിദ്യയെന്ന് ജീവനക്കാരൻ'; ഇറാനിയൻ മോഷണസംഘത്തെ ചേർത്തലയിൽ എത്തിച്ചു [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]

  ട്രാൻസ് ജെൻഡറുകളുടെ പ്രശ്ന പരിഹാരത്തിനായി അതേ കമ്മ്യൂണിറ്റിയിൽ നിന്നും ഒരാൾ ജനപ്രതിനിധി ആകേണ്ടതുണ്ടെന്ന് ഷെറിൻ പറയുന്നു. അതിനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.


  വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് ഷെറിന്റെ നീക്കം. സമൂഹ മാധ്യമങ്ങളിലടക്കം ഷെറിന് പിന്തുണയുമായി നിരവധി പേർ രംഗത്തുണ്ട്. കണ്ണൂർ കോർപ്പറേഷനിലേക്കും ഇക്കുറി ട്രാൻസ് ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നുണ്ട്. കെ സ്നേഹ കീഴുന്ന ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ചിഞ്ചു അശ്വതി എറണാകുളത്ത് ജനവിധി തേടിയിരുന്നു.
  Published by:Joys Joy
  First published:
  )}