നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വോട്ടു ചെയ്യാൻ മാത്രമല്ല ഇക്കുറി തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിനും ട്രാൻസ്ജെൻഡേഴ്സ്

    വോട്ടു ചെയ്യാൻ മാത്രമല്ല ഇക്കുറി തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിനും ട്രാൻസ്ജെൻഡേഴ്സ്

    സംസ്ഥാനത്ത് ഇതാദ്യമായാണ് ട്രാൻസ്ജെൻഡേഴ്സിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ബോധവത്കരണം നടക്കുന്നത്.

    transgenders

    transgenders

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം : വോട്ട് ചെയ്യാൻ മാത്രമല്ല ഇത്തവണ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനും മുന്നിട്ടിറങ്ങുകയാണ് ട്രാൻസ്ജെൻഡേഴ്സ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ട്രാൻസ്ജെൻഡേഴ്സിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ബോധവത്കരണം നടക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ സൗത്ത് ഗേറ്റിനോട് ചേർന്നുള്ള ബോധവത്കരണ പവലിയൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു.

      Also Read-'ആഹാ..കണ്ണന്താനത്തിനോടാ കളി': തന്നെ ട്രോളാൻ ചലഞ്ചുമായി കേന്ദ്രമന്ത്രി

      ട്രാൻസ്ജെൻഡേഴ്സ് വോട്ടിംഗുമായമ ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്കും ഇവിടെ പരിഹാരം ലഭിക്കും. ശ്രുതി സിതാര, ശ്യാമ എസ്. പ്രഭ, ഹെയ്ദി സാദിയ എന്നിവരാണ് പവലിയനിലെ ബോധവത്കരണ പരിപാടികൾ നയിക്കുന്നത്.ആദ്യമായി സ്വന്തം ലിംഗ പദവിയിൽ തന്നെ വോട്ടു ചെയ്യാൻ  അവസരം ലഭിച്ചതിലുളള സന്തോഷവും മറച്ചു വയ്ക്കാതെയാണ് ഇവർ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വോട്ടവകാശം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയും ഊർജവും ഇതിലൂടെ ലഭിച്ചെന്നുമാണ് ഇവരുടെ പ്രതികരണം.

      Also Read-സിവില്‍ സര്‍വീസില്‍ എത്തിയിരുന്നില്ലെങ്കില്‍ എഴുത്തുകാരനാകുമായിരുന്ന ബാബുപോള്‍

      വോട്ടിംഗ് ദിവസം വരെ  എല്ലാ ദിവസവും  രാവിലെ പത്ത് മുതൽ വൈകിട്ട് ആറു വരെ  പവലിയൻ പ്രവർത്തിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വി വിപാറ്റ് തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾക്കും പവലിയനെ സമീപിക്കാം.  ഇത്തവണ 174 ട്രാൻസ്‌ജെൻഡർമാരാണ് സംസ്ഥാനത്ത് വോട്ടർപട്ടികയിൽ ഇടംനേടിയിട്ടുള്ളത്. ഇതിൽ 16 പേർ എൻ.ആർ.ഐ വോട്ടർമാരാണ്.

      First published:
      )}