• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് തടഞ്ഞു

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് തടഞ്ഞു

  • Share this:
    എ​രു​മേ​ലി: ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് തടഞ്ഞു. കൊച്ചിയിൽ നിന്നെത്തിയ നാലംഗസംഘത്തെ എരുമേലിയിൽ വെച്ചാണ് പൊലീസ് തടഞ്ഞത്.

    സ്ത്രീവേഷം ധരിച്ച് ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. ഇവരെ പൊലീസ് മടക്കി അയച്ചു. അതേസമയം പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി ട്രാൻസ്ജെൻഡറുകളും രംഗത്തെത്തിയിട്ടുണ്ട്.

    Also Read ഹര്‍ത്താല്‍ ആരു നടത്തിയാലും ശരിയല്ല; ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് കണ്ണന്താനം

    വേഷം മാറ്റി വന്നാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയും സൗകര്യവും ഒരുക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തുവെങ്കിലും സംഘം നിരസിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഇവരെ കോട്ടയത്ത് എത്തിക്കുകയായിയിരുന്നു. ഇവര്‍ ശബരിമല ദര്‍ശനത്തിനായി നേരത്തേ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

    വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്പും ഇത്തരത്തില്‍ ശബരിമലയില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കണ്ടാണ് പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിവരം.

    ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്ന് പൊലീസ് പറയുന്നു.

    First published: