നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഊര്‍ജ്ജ വകുപ്പുമന്ത്രിയല്ല; വൈദ്യുതി മന്ത്രി! വിവര്‍ത്തനത്തിലെ കുരുക്ക് നിയമസഭയിലും

  ഊര്‍ജ്ജ വകുപ്പുമന്ത്രിയല്ല; വൈദ്യുതി മന്ത്രി! വിവര്‍ത്തനത്തിലെ കുരുക്ക് നിയമസഭയിലും

  പ്രകടമായ അര്‍ത്ഥവ്യത്യാസം ഇല്ലെങ്കില്‍പ്പോലും ഭാവിയില്‍ ഇത്തരം പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിനു സാക്ഷ്യം വഹിച്ചത് കേരള നിയമസഭയാണ്.

  • Share this:
   ഒരു പേര് തന്നെ പല സ്ഥാനങ്ങളിലായി നമ്മള്‍ പ്രസിദ്ധീകരിച്ചു കാണാറുണ്ട്. എന്നാല്‍ ഒരേ സ്ഥാനം പല പേരുകളില്‍ പ്രസിദ്ധീകരിച്ചു നമ്മള്‍ കണ്ടിട്ടിണ്ടോ?
   പ്രകടമായ അര്‍ത്ഥവ്യത്യാസം ഇല്ലെങ്കില്‍പ്പോലും ഭാവിയില്‍ ഇത്തരം പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിനു സാക്ഷ്യം വഹിച്ചത് കേരള നിയമസഭയാണ്.

   സ്ഥലം കേരള നിയമസഭ, നായകന്‍ വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി.
   സംഗതി കുറച്ച് ഗൗരവമുള്ളതാണ്. അല്ലങ്കില്‍ ഭാവിയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ക്രമപ്രശ്നത്തിലൂടെ നിര്‍ദ്ദേശം നല്‍കണമെന്നു എം.എല്‍.എ മഞ്ഞളാംകുഴി അലി ആവശ്യപ്പെടേണ്ട കാര്യമില്ലല്ലോ.

   പുതിയ മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച മേയ് 27ാം തീയതിയിലെ സര്‍ക്കുലര്‍ ഇംഗ്ലീഷ് ഭാഷയില്‍ ആയിരുന്നു. പിന്നീട് അത് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചപ്പോള്‍ 'Minister for Electrictiy' എന്നത് ഊര്‍ജ്ജ വകുപ്പുമന്ത്രി എന്നായാണ് കാണപ്പെട്ടത്. അല്ല, വൈദ്യുതി വകുപ്പുമന്ത്രിയുടെ ഔദ്യോഗിക സ്ഥാനപ്പേര് നിയമസഭാ രേഖകളില്‍ വ്യത്യസ്തങ്ങളായ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത് എങ്ങിനെയാണ്. അത് ചട്ടവിരുദ്ധമാണല്ലോ. അങ്ങിനെ ചട്ടം 303 പ്രകാരം നിയമസഭാഗമായ മഞ്ഞളാംകുഴി അലി ഇതൊരു ക്രമപ്രശ്നമായി ഉന്നയിക്കുകയും തുടര്‍ന്ന് റൂളിങ് നടപ്പിലാക്കുകയും ചെയ്തു.

   വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സ്ഥാനപ്പേര് 'ഊര്‍ജ്ജ വകുപ്പുമന്ത്രി' എന്നും 'വൈദ്യുതി വകുപ്പുമന്ത്രി' എന്നും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തങ്ങളായി നിയമസഭാ രേഖകളില്‍ പ്രസിദ്ധീകരിച്ചത് ചട്ടവിരുദ്ധമായതിനാല്‍ അത് തിരുത്താനും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനും നിര്‍ദ്ദേശം നല്‍കണമെന്നാണ് മഞ്ഞളാംകുഴി അലി ക്രമപ്രശ്നത്തിലൂടെ ആവശ്യപ്പെട്ടത്. അദ്ദേഹം ചൂണ്ടിക്കാണിച്ച പിശകുകള്‍ക്ക് ആധാരമായ രേഖകള്‍ ചെയര്‍ വിശദമായി പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

   മന്ത്രിമാരുടെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളില്‍ പിശകുകള്‍ ഇല്ലാതെ തന്നെയാണ് നിയമസഭാ രേഖകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നതിനെത്തുടര്‍ന്ന് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഇംഗ്ലീഷ് ഭാഷയില്‍ ആയിരുന്നതിനാലാണ് ' Minister for Electrictiy' എന്നത് 'ഊര്‍ജ്ജ വകുപ്പുമന്ത്രി' എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം മലയാളത്തില്‍ 'വൈദ്യുതി വകുപ്പുമന്ത്രി' എന്ന് വ്യക്തത വരുത്തി. ഇപ്പോള്‍ നിയമസഭാ രേഖകളില്‍ 'വൈദ്യുതി വകുപ്പുമന്ത്രി' എന്ന് ശരിയായ രീതിയിലാണ് ഉപയോഗിച്ചു വരുന്നതെന്നും റൂളിങ്ങില്‍ പറയുന്നു.
   Published by:Karthika M
   First published:
   )}