പ്രണയദിനത്തിൽ ട്രാൻസ് മാൻ പ്രവീൺ നാഥും ട്രാൻസ് വുമൺ റിഷാന ഐഷുവും വിവാഹിതരായി. പാലക്കാട് വച്ചായിരുന്നു വിവാഹം. പാലക്കാട് സ്വദേശിയാണ് പ്രവീൺ. ഐഷു മലപ്പുറത്ത് നിന്നും. 2021ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു ബോഡി ബിൽഡർ ആയ പ്രവീൺ. ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം റിഷാന സ്വന്തമാക്കിയിട്ടുണ്ട്. വീട്ടുകാർ ആദ്യം എതിർത്തെങ്കിലും, അവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം. കുറച്ചു നാളുകളായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു ഇരുവരും.
പ്രവീൺ സഹയാത്രികയുടെ അഡ്വക്കേസി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലിനോക്കുന്ന ഐഷു മോഡലിംഗ് രംഗത്തും സജീവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.