അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐശു ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെയാണ് പ്രവീൺ നാഥ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതിനു പിന്നാലെ ലൈവ് വീഡിയോയിൽ എത്തിയ റിഷാന ഇത് തന്റെ അവസാന വീഡിയോ ആണെന്നും ഇനിയാരും തന്നെ കാണില്ലെന്നും പറഞ്ഞിരുന്നു.
തുടർന്ന് പാറ്റ ഗുളിക കഴിച്ച് മരിക്കാൻ ശ്രമിക്കുകയായിരുന്നു. റിഷാനയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും കൂടി പ്രവീണിനെ കൊന്നു തിന്നില്ലേ എന്നും റിഷാന വീഡിയോയിൽ പറഞ്ഞിരുന്നു.
Also Read- മിസ്റ്റർ കേരള ട്രാൻസ്മെൻ പ്രവീൺ നാഥ് അന്തരിച്ചു
പ്രണയദിനത്തിലാണ് റിഷാനയും പ്രവീണും വിവാഹിതരായത്. പ്രവീൺ നാഥും രിഷാന ഐഷുവും വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ വേർപിരിയുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും പ്രവീൺ വിശദീകരിച്ചിരുന്നു.
തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ ഇരുവരും അസ്വസ്ഥരായിരുന്നു. ഇതിനു പിന്നാലെയാണ് പ്രവീൺ ജീവനൊടുക്കിയത്.
2021ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു പ്രവീൺ. ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം നേടിയ ആളാണ് റിഷാന.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Trans woman, Transgender couple