Info: തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിലുളളവരുടെ ശ്രദ്ധയ്ക്ക് പൊലീസ് അറിയിക്കുന്നത്

രാവിലെ പത്തുമണിമുതല്‍ മാര്‍ച്ച് അവസാനിക്കുന്നതുവരെയാണ് നിയന്ത്രണങ്ങള്‍

news18
Updated: July 21, 2019, 10:21 PM IST
Info: തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിലുളളവരുടെ ശ്രദ്ധയ്ക്ക് പൊലീസ് അറിയിക്കുന്നത്
thiruvananthapuram city
  • News18
  • Last Updated: July 21, 2019, 10:21 PM IST
  • Share this:
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തില്‍ ജില്ലാ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയും ഗാതാഗത നിയന്ത്രണവും പാര്‍ക്കിങ്ങ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി ജില്ലാ പൊലീസ് മേധാവി ദിനേന്ദ്ര കശ്യപ് ഐപിഎസാണ് അറിയിച്ചത്.

രാവിലെ പത്തുമണിമുതല്‍ മാര്‍ച്ച് അവസാനിക്കുന്നതുവരെയാണ് നിയന്ത്രണങ്ങള്‍. ആര്‍.ആര്‍ ലാമ്പ്- പബ്ലിക് ലൈബ്രറി- രക്തസാക്ഷി മണ്ഡപം- വി.ജെ.ടി- സ്‌പെന്‍സര്‍- സ്റ്റാച്യൂ- ആയുവേദ കോളേജ് വരെയുള്ള റോഡിലാണ് ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കുക.

Also Read: പുന്നമടയിൽ തുഴയെറിയാൻ സർക്കാർ ഉദ്യോഗസ്ഥരും; കന്നിയങ്കം ആയാപറമ്പ് വലിയദിവാൻ ചുണ്ടനിൽ

എംജി റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തിരക്ക അനുഭവപ്പെടുന്ന പ്രധാന ജംഗ്ഷനുകളിലെല്ലാം അതാത് സമയങ്ങളില്‍ ഗതാഗത ക്രമീകരണവും ഉണ്ടായിരിക്കും.

വാഹനങ്ങള്‍ വഴിതിരിച്ചുവിടുക ഇതിലൂടെ..

പ്രകടനം ആരംഭിച്ചാല്‍ കിഴക്കേകോട്ട/ തമ്പാനൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പബ്ലിക് ലൈബ്രറിയില്‍ നിന്നും തിരിഞ്ഞ് നന്ദാവനം- ബേക്കറി- പനവിള വഴി പോകണം.

പേട്ട ഭാഗത്ത് നിന്നും കിഴക്കേകോട്ട/ തമ്പാനൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വഞ്ചിയൂര്‍, കൈതമുക്ക്, ചെട്ടിക്കുളങ്ങര, ഓവര്‍ബ്രിഡ്ജ് വഴി പോകണം.

കിഴക്കേകോട്ട/ തമ്പാനൂര്‍ നിന്നും ദേശീയപാത/ എംസി/ നെടുമങ്ങാട് എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ഓവര്‍ ബ്രിഡ്ജ് നിന്നും തിരിഞ്ഞ് തൈക്കാട്, മേട്ടൂക്കട, വഴുതക്കാട്, വെള്ളയമ്പല വഴി പോകണം.

First published: July 21, 2019, 10:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading