തിരുവനന്തപുരം: വ്യാജ ഐ.എസ്.ഐ മാർക്കുള്ള നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ പിടികൂടി. വഴിയരികിൽ വിൽപനയ്ക്ക് വെച്ച വ്യാജ ലേബൽ പതിച്ച ഹെൽമെറ്റുകളാണ് പിടികൂടിയത്. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ സ്പെഷ്യൽ സ്ക്വാഡ് വെഹിക്കിൾ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ ഹെൽമെറ്റുകൾ പിടിച്ചെടുത്തത്. വഴിയരികിൽ വ്യാജ ഹെൽമെറ്റുകൾ വിൽക്കുന്നത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു.
വില കുറച്ച് വിറ്റിരുന്നതിനാൽ ഇത്തരം ഹെൽമെറ്റുകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. ഡിസംബർ ഒന്നുമുതൽ പിൻസീറ്റിലെ യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിൽപന ക്രമാതീതമായി വർദ്ധിച്ചിരുന്നു.
വഴിയരികിൽനിന്ന് പിടിച്ചെടുത്ത ഹെൽമെറ്റ് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കൂടുതൽ പരിശോധനകൾക്കായി ഈ ഹെൽമെറ്റുകൾ ജി.എസ്.ടി വകുപ്പിന് കൈമാറുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് വൃത്തങ്ങൾ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.