ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ എസ്കോർട്ട് വാഹനം വേഗപരിധി ലംഘിച്ചു; പിഴ പൊലീസ് ഡ്രൈവർ അടയ്ക്കാൻ നിർദേശം

തിരുവമ്പാടി സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ബോബി ആൻഡ്രൂസിനോടാണ് 400 രൂപ പിഴ ഈടാക്കാൻ നിർദേശം നൽകിയിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: December 5, 2019, 4:53 PM IST
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ എസ്കോർട്ട് വാഹനം വേഗപരിധി ലംഘിച്ചു; പിഴ പൊലീസ് ഡ്രൈവർ അടയ്ക്കാൻ നിർദേശം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ എസ്കോർട്ട് വാഹനം വേഗപരിധി ലംഘിച്ചതിന് പൊലീസ് ഡ്രൈവറിൽനിന്ന് പിഴ ഈടാക്കാൻ നിർദേശം.

. തിരുവമ്പാടി എസ്.എച്ച്.ഒയ്ക്ക് ഇതുസംബന്ധിച്ച ഓർഡർ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കൈമാറി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 9.2.2015ന് തിരുവമ്പാടി എസ്.ഐയ്ക്കൊപ്പം എസ്കോർട്ട് പോകുമ്പോൾ ഏലത്തൂരിൽവെച്ചാണ് പൊലീസ് വാഹനം വേഗപരിധി ലംഘിച്ചത്. ഇതുസംബന്ധിച്ച് 400 രൂപ പിഴ ഈടാക്കാനുള്ള നോട്ടീസ് തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും റൂറൽ എസ്.പി നൽകിയ സന്ദേശത്തിൽ പറയുന്നു. പിഴ തുക അടച്ച് രസീത് സഹിതം അപേക്ഷ സമർപ്പിക്കാൻ ബോബി ആൻഡ്രൂസിന് നിർദേശം നൽകണമെന്നാണ് റൂറൽ എസ്.പി ആവശ്യപ്പെട്ടിരിക്കുന്നത്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എസ്കോർട്ട് പോകുന്ന വാഹനങ്ങൾ സാമാന്യം നല്ല വേഗതയിലായിരിക്കും. വേഗം കുറച്ചുപോയാൽ പഴി കേൾക്കേണ്ടിവരുകയും ചിലപ്പോൾ നടപടി നേരിടേണ്ടിയും വരുന്ന അവസ്ഥയാണ് പൊലീസ് ഡ്രൈവർമാർക്കുള്ളത്. ഇതുകൂടാതെ വേഗപരിധി ലംഘിക്കുന്നതിനുള്ള പിഴത്തുക കൂടി സ്വന്തമായി അടയ്ക്കേണ്ട അവസ്ഥയാണ് പൊലീസ് ഡ്രൈവർമാർക്കുള്ളത്.
First published: December 5, 2019, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading