KSRTC ദീർഘദൂര സർവീസുകൾ നടത്തുമെന്ന് രാവിലെ പ്രഖ്യാപനം; വൈകുന്നേരമായപ്പോൾ തീരുമാനം പിൻവലിച്ച് ഗതാഗതമന്ത്രി

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന സമിതിയുടെ പരിഗണനയ്ക്ക് വിടുകയും അവർ ആലോചിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നടത്താത്തതാണ് നല്ലതെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.

News18 Malayalam | news18
Updated: July 31, 2020, 10:31 PM IST
KSRTC ദീർഘദൂര സർവീസുകൾ നടത്തുമെന്ന് രാവിലെ പ്രഖ്യാപനം; വൈകുന്നേരമായപ്പോൾ തീരുമാനം പിൻവലിച്ച് ഗതാഗതമന്ത്രി
ak saseendran
  • News18
  • Last Updated: July 31, 2020, 10:31 PM IST
  • Share this:
കോഴിക്കോട്: കെ.എസ്.ആർ.ടി.സി.യുടെ അന്തർ സംസ്ഥാന സർവീസുകൾ ഒഴികെയുള്ള ദീർഘദൂര ബസുകൾ ശനിയാഴ്ച ഓടി തുടങ്ങുമെന്നായിരുന്നു വെളളിയാഴ്ച രാവിലെ വിളിച്ച വാർത്താസമ്മേളനത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയത്.

കൺടയിൻമെന്റ് സോണുകളിൽ ഒഴികെയുള്ള ഡിപ്പോകൾ തുറക്കാൻ സർക്കാർ അനുമതിയും നൽകി. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ് ബസുകൾ നിരത്തിലിറങ്ങുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ  തീരുമാനം മാറ്റിയതായി അറിയിച്ച് മന്ത്രി തന്നെ രംഗത്ത് വന്നു.

കോവിഡ് 19 വ്യാപനസാഹചര്യം പ്രതികൂലമായതാണ് തീരുമാനം പിൻവലിക്കാൻ കാരണമെന്നാണ് മന്ത്രി അറിയിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതും സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 498 ആയി ഉയർന്നതും ബസ് സർവീസുകൾ നടത്തുന്നതിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതായിട്ടാണ് ഔദ്യോഗിക ഭാഷ്യം.

You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

സമ്പർക്ക രോഗബാധിതർ വർദ്ധിക്കുന്നതിന് അനുസരിച്ച് ആളുകൾ യാത്ര ചെയ്യാതെ വീട്ടിലിരിക്കുകയാണ് വേണ്ടത്.  അതിനുപകരം കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നത് സമ്പർക്ക രോഗബാധ ചെറുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഹോട്ട് സ്പോട്ടുകൾ ഏതെങ്കിലും ഭാഗം മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. ജില്ലകളുടെ പല ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. ആ സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലാ ആസ്ഥാനങ്ങൾ പരിശോധിച്ചാൽ ഏതാണ്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളും കൺടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ബസുകൾ ഓടിക്കുമ്പോൾ കൺടയിൻമെന്റ് സോണിൽ നിർത്താനോ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ഈ സാഹചര്യത്തിൽ സർവീസ് നടത്തുന്നതിൽ പ്രയോജനമില്ല. ഈ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.  സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന സമിതിയുടെ പരിഗണനയ്ക്ക് വിടുകയും അവർ ആലോചിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നടത്താത്തതാണ് നല്ലതെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.
Published by: Joys Joy
First published: July 31, 2020, 10:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading