നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കോവിഡ് കാലഘട്ടത്തില്‍ വരുമാനവും ജീവിത മാര്‍ഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ' മന്ത്രി ആന്റണി രാജു

    'കോവിഡ് കാലഘട്ടത്തില്‍ വരുമാനവും ജീവിത മാര്‍ഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ' മന്ത്രി ആന്റണി രാജു

    കോവിഡ് കാലഘട്ടത്തില്‍ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ മാസം തോറും 150 കോടിയോളം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി

    ആന്റണി രാജു

    ആന്റണി രാജു

    • Share this:
      തിരുവനന്തപുരം: കെ എസ് ആര്‍ ടി സി(ksrtc) ജീവനക്കാര്‍ നടത്തുന്ന സമരത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു (antony raju).പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെഎസ്ആര്‍ടിസി സമരത്തിന് യാതൊരു ന്യായീകരണവുമില്ല.

      ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് അദ്ദേഹം പറഞ്ഞു.

      യൂണിയനുകളുടെ ആവശ്യപ്രകാരമുളള ശമ്പള പരിഷ്‌കരണം 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണം. ഇത്തരം സമര രീതികള്‍ ആവര്‍ത്തിച്ചാല്‍ കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വ്വീസുകളുടെ പട്ടികയിലുള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരും.

      കോവിഡ് കാലഘട്ടത്തില്‍ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ മാസം തോറും 150 കോടിയോളം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്‌കരണത്തിന് മാസം തോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്.

      ഇപ്പോള്‍ തന്നെ ശമ്പളത്തിനും പെന്‍ഷനും സര്‍ക്കാരിനെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയ്ക്ക് മാസം തോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി സംഘടനകള്‍ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്‌കരണമെന്ന പിടിവാശിയാണ് യൂണിയനുകള്‍ സ്വീകരിച്ചത്.

      കോവിഡ് കാലഘട്ടത്തില്‍ വരുമാനവും ജീവിത മാര്‍ഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നത്. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകള്‍ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

      Landslide| കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ

      കോട്ടയം (Kottayam) ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറിൽ (Pullaka River) ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഇതിനിടെ, കൂട്ടിക്കൽ (koottickal) പഞ്ചായത്തിലെ ഇളംകാട് (Elamkadu) മ്ലാക്കരയിൽ (Mlakkara) ഉരുൾപൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സും (Fire Force) പൊലീസ് (Police) സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

      ഇളംകാട് ഭാഗത്ത് താൽക്കാലിക പാലം ഒലിച്ചു പോയത് മൂലം അകപ്പെട്ട 16 പേരെ ദുരന്തനിവാരണ - ഫയർഫോഴ്സ് സേനാംഗങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു. ഇനി ആരെങ്കിലും അകപ്പെട്ടു എന്ന് ഉറപ്പുവരുത്തുന്നതിനായി സേനാംഗങ്ങൾ മലമുകളിലേക്ക് തിരിച്ചിട്ടുണ്ട്. മലമുകളിൽ രണ്ടു വീടുകൂടി സ്ഥിതി ചെയ്യുന്നുണ്ട്.

      രണ്ടാഴ്ച മുമ്പ്​ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കൂട്ടിക്കലിൽ വൻ നാശനഷ്​ടം വിതച്ചിരുന്നു. കനത്ത മഴയെ തുടർന്ന്​ ഇളംകാടിലെ മൂപ്പൻ മല, മ്ലാക്കര മേഖലകളിലാണ് ഉരുൾ പൊട്ടിയത്. ഇതോടെ പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങ​ളോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പുല്ലകയാറിലെ ജലനിരപ്പ്​ ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്​ നിർദേശമുണ്ട്​. മലവെള്ളപ്പാച്ചിലിൽ മണിമലയാറ്റിലും വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലും നാട്ടുകാർ ജാഗ്രതയിലാണ്​.

      ഒക്​ടോബർ 16ന്​ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്​, ഏന്തയാർ, കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല ഭാഗങ്ങളിൽ കനത്ത നാശനഷ്​ടമാണുണ്ടായത്​. നിരവധി പേർ ദുരന്തത്തിൽ മരിച്ചിരുന്നു.
      Published by:Jayashankar AV
      First published:
      )}