• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC Strike | കെ എസ് ആര്‍ ടി സി അവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കും: ഗതാഗത മന്ത്രി ആന്റണി രാജു

KSRTC Strike | കെ എസ് ആര്‍ ടി സി അവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കും: ഗതാഗത മന്ത്രി ആന്റണി രാജു

ജീവനക്കാര്‍ക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്

ആന്റണി രാജു

ആന്റണി രാജു

 • Last Updated :
 • Share this:
  തിരുവനന്തപുരം: കെ എസ് ആര്‍ ടി സി(ksrtc) അവശ്യ സര്‍വ്വിസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(antony raju). ജനങ്ങളെ വലക്കുന്ന തരത്തിലൂള്ള രീതികള്‍ ആവര്‍ത്തിച്ചാല്‍ നടപടി എടുക്കും. ഇപ്പോള്‍ യൂണിയനുകള്‍ നടത്തുന്ന അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

  ശമ്പള വര്‍ധന നടപ്പിലാക്കിയാല്‍ 30 കോടിയുടെ അധിക ബാധ്യത സര്‍ക്കാറിന് ഉണ്ടാകും അതിനാല്‍ ചര്‍ച്ച ചെയ്യുന്നതിന് സമയം ആവശ്യമാണ്.കോവിഡ് കാലത്ത് പോലും ജീവനക്കാരുടെ ശമ്പളം മുടക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

  അതേ സമയം പണിമുടക്ക് ജനങ്ങളെ വലിയ രീതിയില്‍ ബാധിച്ചു.
  അര്‍ദ്ധരാത്രിയില്‍ സമരം തുടങ്ങിയതോടെ ദീര്‍ഘദൂര ബസ് സര്‍വ്വീസുകളും സ്തംഭിച്ചു. എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാല്‍ മുഴുവന്‍ സര്‍വ്വീസുകളും മുടങ്ങി.

  സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ ഒരു ദിവസവും ഐഎന്‍ടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

  Joju George| ജോജു ജോർജ് നിയമ പോരാട്ടത്തിന്; വ്യക്തിപരമായ അധിക്ഷേപം നേരിട്ടുവെന്നും താരം

  കോണ്‍ഗ്രസിന്റെ (Congress) ദേശീയ പാത ഉപരോധ സമരത്തിനിടെ വാഹനം തകര്‍ത്ത കേസില്‍ നിയമ നടപടിയുമായി നടന്‍ ജോജു ജോര്‍ജും (Joju George). കേസിലെ പ്രതിയായ പി ജെ ജോസഫിന്റെ (PJ Joseph) ജാമ്യാപേക്ഷയില്‍ കക്ഷി ചേരുന്നതിന് ജോജു അപേക്ഷ നല്‍കി. സംഭവത്തെത്തുടര്‍ന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടായെന്നും കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് ജോജു ആവശ്യപ്പെടുന്നത്.

  പ്രതിയുടെ ജാമ്യ ഹർജിയും ജോജുവിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. ജോജുവിന്റെ അപേക്ഷ സ്വാഭാവിക നടപടിയാണെന്നും വൈകാതെ കേസ് ഒത്തുതീര്‍പ്പാകുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.  സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിനെതിരെ സൈബർ ആക്രമണം  ഉണ്ടായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് അടക്കമുള്ള ആരോപണമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിരുന്നത്. ഇത് തിരുത്തുന്നതിന് നേതാക്കൾ തയാറായിട്ടില്ല. ഇത് തിരുത്തണമെന്ന് ജോജു ആവശ്യപ്പെട്ടതായാണ് സൂചന. എങ്കിൽ മാത്രമേ ഒത്തുതീർപ്പ് ചർച്ചകൾക്കു സാധ്യത ഇനി ഉണ്ടാവുക.

  ദേശീയ പാത ഉപരോധ സമരത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗം  ഇന്ന് ചേരും. നടന്‍ ജോജു ജോര്‍ജിന്റെ കേസ് സംബന്ധിച്ച തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിയ്ക്കുന്നുണ്ട്.

  ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച ദേശീയ പാത ഉപരോധ സമരം നടന്‍ ജോജു ജോര്‍ജിന്റെ അപ്രതീക്ഷിത പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു വിവാദമായത്.  കേസില്‍ എന്ത് നടപടി സ്വീകരിയ്ക്കണമെന്ന് ഇന്ന് ചേരുന്ന ഡി സി സി യോഗത്തില്‍ തീരുമാനിയക്കും. കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പാര്‍ട്ടിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പരിശോധിയ്ക്കും.

  Also Read- CPM|വിഭാഗീയതയ്ക്ക് പിന്നാലെ ഔദ്യോഗിക പാനലിനെതിരെ മത്സരം; ഈരാറ്റുപേട്ടയിൽ സിപിഎം സമ്മേളനം നിർത്തി

  ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാളെ മാത്രമാണ് പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റിലേയ്ക്ക് പോലീസ് കടക്കാന്‍ സാധ്യതയില്ല. പ്രതികളുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഫോണുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. തങ്ങൾ ഒളിവിൽ പോയിട്ടില്ല എന്നാണ് നേതാക്കൾ അറിയിക്കുന്നത്. ടോണി ചമ്മിണി കഴിഞ്ഞദിവസം കോൺഗ്രസ് ഓഫീസിൽ എത്തുകയും ചെയ്തിരുന്നു.

  അതെസമയം ദേശീയ പാത ഉപരോധിച്ച കേസില്‍ നേതാക്കളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. മുതിര്‍ന്ന നേതാക്കളായ വി പി സജീന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തും. കേസില്‍ 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  Also Read-കുട്ടികളെ കളിക്കാൻ വിളിച്ചതിന്റെ പേരിൽ മർദനം; അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന്റെ കണ്ണിന് പരിക്ക്
  Published by:Jayashankar AV
  First published: