തിരുവനന്തപുരം: പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിരക്കിട്ട് കെ-സ്വിഫ്റ്റ് (KSRTC-SWIFT) ഓഫീസ് ഉദ്ഘാടനം ചെയ്ത് സര്‍ക്കാര്‍. തിരുവനന്തപുരം ആനയറയിലാണ് സ്വിഫ്റ്റിന്റെ ഹെഡ്കോര്‍ട്ടേഴ്സ് പ്രവര്‍ത്തനം തുടങ്ങിയത്. നേരത്തെ ഉദ്ഘാടനം ചെയ്ത ഓഫീസാണ് വീണ്ടും തിരക്കിട്ട് ഉദ്ഘാടനം ചെയ്തതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് കെ.സ്വിഫ്റ്റിന്റെ ടെര്‍മിനലും ഹെഡ്കോര്‍ട്ടേഴ്സും ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വീണ്ടും പച്ചക്കൊടി കാണിച്ചതോടെയാണ് കെ.എസ്.ആര്.ടി.സി. മാനേജ്മെന്റ് സര്‍വ്വസന്നാഹവുമായി സ്വിഫ്റ്റുമായി മുന്നിട്ടിറങ്ങിയത്.
മാധ്യമങ്ങളെ പോലും അറിയിക്കാതെ വെള്ളിയാഴ്ച ഹെഡ്കോര്‍ട്ടേഴ്സ് വീണ്ടും ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. പ്രതിപക്ഷ യൂണിയനുകള്‍ നല്കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്ന അതേസമയത്ത് ഗതാഗത മന്ത്രി ആന്റണി രാജു ആനയറയില്‍ ഓഫീസിന്റെ നാട മുറിച്ചു.
Also Read-
Chellanam | ഒന്നരലക്ഷം ട്രെട്രാപോഡുകള്‍, കടല്‍ഭിത്തിയും പുലിമുട്ടുമൊരുങ്ങുന്നു; ചെല്ലാനത്ത് ഇനി കടല്‍ കയറില്ല
തൊഴിലാളി സംഘടനകൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തുടര്‍വാദത്തിനായി ഈ മാസം 9 ലേക്ക് മാറ്റിയിട്ടുണ്ട്. സിഫ്റ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ- കം- കണ്ടക്ടർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയാണ്.
Also Read-
Revenue Office | ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ കെട്ടിക്കിടക്കുന്നത് ഇരുപതിനായിരത്തോളം അപേക്ഷകള്‍; വിശദീകരണവുമായി റവന്യു വകുപ്പ്
അതിനിടെ പുതുക്കിയ ശമ്പളം വൈകുന്നതിൽ വിശദീകരണവുമായി മാനേജ്മെന്റ് രംഗത്തെത്തി. പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി ജീവനക്കാർക്ക് നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. ഇ- ഓഫീസ് കഴിഞ്ഞ മാസം 25 മുതൽ പ്രവർത്തനരഹിതമായതും, സ്പാർക്കിന് അതിന് അനുസരിച്ചുള്ള ഭേദഗതി വരുത്താനുള്ള കാലതാമസവും കണക്കിലെടുത്താണ് ശമ്പളം നൽകുന്നത് വൈകുന്നത്.
സ്പാർക്കിന്റെ ഭേദഗതിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ അതാത് യൂണിറ്റ് ഓഫീസർമാർ ജീവനക്കാരുടെ ശമ്പളം പുനർ നിർണയിച്ച് ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് 3 മണിക്ക് മുൻപായി ചീഫ് ഓഫീസിൽ എത്തിക്കാൻ നിർദ്ദേശം നൽകിയതായും. ഇത് ലഭിക്കുന്ന മുറയ്ക്ക്, പത്താം തീയതിക്ക് മുൻപ് തന്നെ ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും, പുതുക്കിയ സ്കെയിലുള്ള ശമ്പള നിർണ്ണയത്തിൽ ഏന്തെങ്കിലും പിശക് സംഭവിച്ചതായി കണ്ടെത്തുകയാണെങ്കിൽ ആയത് പരിഹരിച്ച് തുടർന്നുള്ള മാസത്തെ ശമ്പളത്തിൽ ക്രമീകരിച്ച് നൽകുമെന്നും സിഎംഡി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.