ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകന്‍റെ മരണം; അന്വേഷിച്ച് നടപടിയെടുക്കാൻ ഗതാഗതമന്ത്രിയുടെ നിർദേശം

ട്രാൻസ്പോർട്ട് സെക്രട്ടറിയോടും കളക്ടറോടും ഗതാഗതമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.

news18
Updated: August 3, 2019, 1:24 PM IST
ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകന്‍റെ മരണം; അന്വേഷിച്ച് നടപടിയെടുക്കാൻ ഗതാഗതമന്ത്രിയുടെ നിർദേശം
ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ
  • News18
  • Last Updated: August 3, 2019, 1:24 PM IST
  • Share this:
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഗതാഗതമന്ത്രി ഉത്തരവിട്ടു. അന്വേഷിച്ച് നടപടിയെടുക്കാൻ ഗതാഗതമന്ത്രി നിർദ്ദേശം നൽകി. ട്രാൻസ്പോർട്ട് സെക്രട്ടറിയോടും കളക്ടറോടും ഗതാഗതമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇതിനിടെ, അപകടം ഉണ്ടാക്കിയ കാറിൽ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെയും ഇദ്ദേഹത്തിവന്‍റെ സുഹൃത്തായ യുവതി വഫ ഫിറോസിന്‍റെയും രക്തം പരിശോധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി രക്തം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

'ഭാവിയുള്ള മാധ്യമ പ്രവർത്തകനെ നഷ്ടപ്പെട്ടു': കെ.എം.ബഷീറിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

അപകടശേഷം ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദ്യപരിശോധന നടത്തിയില്ല. വിസമ്മതിച്ചാൽ രക്തപരിശോധന നടത്താൻ കഴിയില്ല.

First published: August 3, 2019, 10:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading