• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus Permit| കണ്ടക്ടറില്ലാതെ ഓടാം: പാലക്കാട്ടെ സ്വകാര്യ ബസിന് പെർമിറ്റ് നൽകാൻ ഗതാഗതമന്ത്രിയുടെ നിർദേശം

Bus Permit| കണ്ടക്ടറില്ലാതെ ഓടാം: പാലക്കാട്ടെ സ്വകാര്യ ബസിന് പെർമിറ്റ് നൽകാൻ ഗതാഗതമന്ത്രിയുടെ നിർദേശം

മാതൃകാപരമായ പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ആന്റണി രാജു ഫേസ്ബുക്കിൽ കുറിച്ചു.

  • Share this:
    തിരുവനന്തപുരം: പാലക്കാട്ടെ (Palakkad) കാടൻകാവിലെ സ്വകാര്യ ബസിന് (Private Bus) കണ്ടക്ടറില്ലാതെ സർവിസ് നടത്താം. ബസിന് പെർമിറ്റ് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു (Minister Antony Raju) നിർദേശിച്ചു. മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവിസിന് കണ്ടക്ടർ അനിവാര്യമായതിനാൽ നേരത്തേ മോട്ടോർവാഹന വകുപ്പ് (motor vehicle department) അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇതിൽ നിരവധി പരാതികളാണ് ലഭിച്ചത്.

    മാതൃകാപരമായ പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ആന്റണി രാജു ഫേസ്ബുക്കിൽ കുറിച്ചു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട്‌ സ്വകാര്യ സിഎൻജി ബസ് സർവിസ് തുടങ്ങിയത്.



    യാത്രക്കാര്‍ക്ക് ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാൽ മതി. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങൾക്ക്‌ യാത്രക്ക്‌ സൗകര്യം ഒരുക്കുകയാണ് ബസുടമ ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

    സംസ്ഥാനത്ത് ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ (Eid Ul Fitr) ചൊവ്വാഴ്ചയായിരിക്കും. ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്​ർ ചൊവ്വാഴ്ചയായിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ചു.

    ''ശവ്വാൽ മാസപ്പിറവി കണ്ടവിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമദാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച (3-05-2022) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.''

    അതേസമയം ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

    ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാന്‍ ഒമാന്റെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു.
    Published by:Rajesh V
    First published: