കോഴിക്കോട്: സ്വകാര്യബസുകള്‍ സര്‍വ്വീസ് പുനരാരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.
ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം ഇപ്പോൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ധനവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അനുമതി വേണം, നിലവില്‍ നികുതിയടയ്ക്കാന്‍ ഒക്ടോബര്‍ പതിനാല് വരെ സാവകാശമുണ്ട് അതിനിടയില്‍ ചര്‍കള്‍ തുടരാമെന്നും മന്ത്രി അറിയിച്ചു.
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
സ്വകാര്യ ബസ് സർവ്വീസ് നിർത്തിവയ്ക്കുന്ന കാര്യം ബസുടമകൾ നന്നായി ആലോചിച്ച് തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ വീണ്ടും ചർച്ചയ്ക്ക് തയാറാണ്. സർവീസ് നിർത്തുന്നതിന് മുമ്പ് ജനങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സർവീസ് നിർത്തിയാൽ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ പതിനായിരത്തിലധികം ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസ്സില്‍ വെച്ച് നടത്തിയ കൂടികാഴ്ചയിലാണ് ബസ്സുടമകളെ മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.