news18
Updated: August 19, 2019, 10:37 AM IST
ശ്രീറാം വെങ്കിട്ടരാമൻ
- News18
- Last Updated:
August 19, 2019, 10:37 AM IST
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചതാണ് ഇക്കാര്യം. നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പൊലീസ് അതിന് നൽകിയ വിശദീകരണം.
കശ്മീരിലെ 190 സ്കൂളുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും
അപകടം ഉണ്ടാക്കിയ വാഹനം പരിശോധിക്കാൻ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതാണ് നടപടികൾ നീണ്ടു പോകുന്നതിനുള്ള ഒരു കാരണമെന്നും ഉദ്യോഗസ്ഥർ വാദിച്ചിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായതിനാൽ ശ്രീറാമിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മാത്രമേ കഴിയൂവെന്നും റദ്ദു ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.
First published:
August 19, 2019, 10:03 AM IST