• HOME
  • »
  • NEWS
  • »
  • kerala
  • »
  • Transwoman in DYFI | ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ

Transwoman in DYFI | ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ

ഏറെ ആവേശത്തോടെയാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനോട് ലയ പ്രതികരിച്ചത്. 'അഭിമാനം വാനോളം, അതിലേറെ ഉത്തരവാദിത്തം' എന്നാണ് ലയ സമൂഹമാധ്യമത്തിൽ കുറിച്ചത്.

laya-dyfi

laya-dyfi

  • Share this:
    കോട്ടയം: ഡിവൈഎഫ്ഐ (dyfi) ജില്ലാ കമ്മിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ് വുമണിനെ (Transwoman) ഉൾപ്പെടുത്തി. കോട്ടയം ജില്ലാകമ്മിറ്റിയിലാണ് ട്രാൻസ് വുമണായ ലയ മരിയ ജയ്സണിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ സമാപിച്ച ജില്ലാ സമ്മേളനത്തിലാണ് ലയയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഏറെ ആവേശത്തോടെയാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനോട് ലയ പ്രതികരിച്ചത്. 'അഭിമാനം വാനോളം, അതിലേറെ ഉത്തരവാദിത്തം' എന്നാണ് ലയ സമൂഹമാധ്യമത്തിൽ കുറിച്ചത്.

    ട്രാൻസ് വുമൺ സമൂഹത്തിന് നഷ്ടമാകുന്ന അവകാശങ്ങൾ നേടിയെടുക്കാൻ തന്‍റെ ജില്ലാ കമ്മിറ്റി അംഗത്വം കരുത്തുനൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ലയ പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ ശബ്ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനും സാധിക്കുമെന്ന് ലയ പറഞ്ഞു. പുതിയ ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെ നിർവ്വഹിക്കുമെന്നും ലയ പറഞ്ഞു.

    ചങ്ങനാശേരി സ്വദേശിയാണ് ലയ. എസ്.ബി കോളേജിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ലയ ഡിവൈഎഫ്ഐയിലും സിപിഎമ്മിലും സജീവ പ്രവർത്തകയാണ്. പതിനാറാമത്തെ വയസിൽ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയത്. തുരുത്തി മേഖലാ കമ്മിറ്റിയിൽ അംഗമായാണ് ഡിവൈഎഫ്ഐ നേതൃനിരയിലേക്ക് ആദ്യം വന്നത്. പിന്നീട് ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്ട് അസിസ്റ്റന്‍റായി ജോലി ചെയ്തുവരികയാണ് ഇപ്പോൾ ഈ മുപ്പതുകാരി.

    Summary- For the first time in history, a Transwoman was included in the DYFI District Committee. Laya Maria Jayson, a trans woman, was included in the Kottayam district committee. Laya was included in the committee at the district conference which concluded in Pampady yesterday. Laya reacted enthusiastically to his inclusion in the district committee. "Pride is more than responsibility," Laya wrote on social media.

    'പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്‍പറ്റി കൂടുതല്‍ അപകടം ഇടതുപക്ഷമാണ് എന്ന് കരുതുന്നവരായി യുഡിഎഫ് നേതാക്കള്‍ മാറിയോ?'

    സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും ശശി തരൂർ എംപിയെ വിലക്കിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ വിലക്ക് കോൺഗ്രസിന് ചേർന്നതോ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിൽ മന്ത്രി കുറിപ്പ് പങ്കുവെച്ചത്. സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്‍പറ്റി കൂടുതല്‍ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബിജെപിക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന ഈ യുഡിഎഫ് നേതാക്കള്‍ മാറിയോ എന്നും മുഹമ്മദ് റിയാസ് ചോദിക്കുന്നു.
    Published by:Anuraj GR
    First published: