നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | വിഷുവിനും ശബരിമല ദർശനമില്ല; ക്ഷേത്രങ്ങളിലെ നിയന്ത്രണം ഏപ്രിൽ 14 വരെ തുടരും

  Covid 19 | വിഷുവിനും ശബരിമല ദർശനമില്ല; ക്ഷേത്രങ്ങളിലെ നിയന്ത്രണം ഏപ്രിൽ 14 വരെ തുടരും

  Covid 19 | സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ടെമ്പിൾ റിനവേഷൻ ഫണ്ടിലേക്ക് സംഭാവനയായി നൽകണമെന്നും ബോർഡ് അഭ്യർഥിച്ചു

  sabarimala

  sabarimala

  • Share this:
   തിരുവനന്തപുരം: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ വിഷു
   പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം
   തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം
   വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ തീരുമാനത്തിന്‍റെ കാലാവധി മാർച്ച് 31 വരെയായിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണിന്‍റെ പശ്ചാത്തലം കൂടി പരിഗണിച്ച് പ്രസ്തുത ഉത്തരവുകളുടെ കാലാവധി ഏപ്രിൽ 14 വരെ ദീർഘിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

   തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ നിലവില്‍ ബാങ്കുകളില്‍ അവര്‍ നേരിട്ടുപോയാണ് കൈപ്പറ്റിവരുന്നത്. എന്നാല്‍ ഇപ്പോ‍ഴത്തെ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസം മുതൽ, വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ അവരവരുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത്, എടിഎം വ‍ഴി എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടുന്നതിനും ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
   You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
   ലോക്ക് ഡൌൺ തുടരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ കാണിക്കയിനത്തിൽ ലഭിക്കുന്ന വരുമാനം ഇല്ലാതായതോടെ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും, ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ടെമ്പിൾ റിനവേഷൻ ഫണ്ടിലേക്ക് സംഭാവനയായി നൽകണമെന്നും ബോർഡ് അഭ്യർഥിച്ചു. പ്രസ്തുത തുക ഒന്നായോ 6ല്‍ കൂടാത്ത തവണകളായോ ജീവനക്കാര്‍ക്ക് നല്‍കാവുന്നതാണെന്ന് പ്രസിഡന്‍റ് അറിയിച്ചു.
   First published:
   )}