തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍, ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനം. കോവിഡ് 19 വ്യാപിക്കുന്നതിനാലാണ് ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടത്തണ്ടെന്ന തീരുമാനം ഉണ്ടായതെന്ന് പത്രകുറിപ്പിൽ വ്യകതമാക്കുന്നു.
2020 വര്‍ഷത്തെ കര്‍ക്കിടകവാവ് ജൂലൈ 20 ന് ആണ്. കര്‍ക്കിടകവാവിനോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്. ബലിതര്‍പ്പണത്തിനായി പല ക്ഷേത്രങ്ങളിലും വന്പിച്ച ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക.
സംസ്ഥാനത്തും രാജ്യത്തിന്റെ ഇതരഭാഗത്തും കോവിഡ് 19 ന്റെ വ്യാപനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ എല്ലാ രംഗത്തും സാമൂഹിക അകലം പാലിക്കേണ്ടതായിട്ടുണ്ട്. ബലിതര്‍പ്പണ ചടങ്ങില്‍ സാമൂഹികഅകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.മാത്രമല്ല ബലിതര്‍പ്പണ ചടങ്ങിന്റെ ഭാഗമായി വിശ്വാസികൾ തര്‍പ്പണത്തിന് മുന്‍പും ശേഷവും കൂട്ടായി വെള്ളത്തില്‍ ഇറങ്ങി മുങ്ങുന്നതും പതിവാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.