കൊല്ലം: കൊട്ടാരക്കര ഗണപതിക്ഷേത്ര പരിസരത്തെ ക്ഷേത്രനഗരിയായി വികസിപ്പിക്കുന്നതിന് 90 കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചു. ഗുരുവായൂർ മാതൃകയിലാകും കൊട്ടാരക്കരയെ ക്ഷേത്രനഗരിയാക്കി മാറ്റുക. ആദ്യഘട്ടത്തില്‍ പത്ത് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. സമഗ്ര വികസന പദ്ധതിക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടുള്ളത്.
കൊല്ലം-തിരുമംഗലം ദേശീയപാതയരികില്‍ പ്രവേശന കവാടമൊരുക്കുന്നതാണ് ഈ പദ്ധതിയിൽ ഏറ്റവും ശ്രദ്ധേയം. മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്ന് ക്ഷേത്രക്കുളത്തിന്റെ അരികില്‍ക്കൂടിയാകും ഈ പുതിയ പ്രവേശന കവാടം. വിശാലമായ കുളത്തിന്റെ സൗന്ദര്യ വത്കരണം, ജലശുദ്ധീകരണശാല, ഓഫീസ്, ഷോപ്പിംഗ് കോംപ്ളക്സ്, ശ്രീകോവില്‍ നവീകരണം, വാഹന പാര്‍ക്കിംഗ് സൗകര്യം, മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങിയവയും വികസനത്തിന്‍റെ ഭാഗമായി ഘട്ടംഘട്ടമായി നടപ്പാക്കും.
11 നിലകളുള്ള കെട്ടിട സമുച്ചയമാണ് ഓഫീസ് കോംപ്ളക്സ്. സമീപത്തെ പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രം, പനയ്ക്കല്‍കാവ് ക്ഷേത്രം എന്നിവയുടെ വികസനവും 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ അനുമതിയോടുകൂടിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
11 നിലകളുള്ള ഓഫീസ് കോംപ്ലക്സിൽ ദൂരദേശങ്ങളില്‍ നിന്ന് ഗണപതി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് താമസിക്കാന്‍ സംവിധാനമൊരുക്കും. സിംഗിൾ, ഡബിൾ, ഡീലക്സ് മുറികളാണ് ഒരുക്കുക. നിര്‍മ്മാല്യ ദര്‍ശനത്തിന് സൗകര്യമുണ്ടാകുംവിധമാണ് ഓഫീസ് കോംപ്ലക്സിലെ മുറികളുടെ ക്രമീകരണം.
You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും [NEWS]മഹാഗണപതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന പ്രത്യേകതയായ കുളം നവീകരിക്കും. 2006-ലെ വി.എസ് സര്‍ക്കാരിന്റെ കാലത്ത് 55 ലക്ഷം രൂപ ചെലവിട്ട് ടൂറിസം വകുപ്പ് ക്ഷേത്രക്കുളം നവീകരിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായില്ല. കുളത്തിന്റെ പരിസരം അടഞ്ഞുതന്നെ കിടക്കുകയാണ്. ഇടയ്ക്ക് കുളത്തിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. ഇത് പരിഹരിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചെങ്കിലും നവീകരണം പൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുളം നവീകരിക്കാൻ ബൃഹത്തായ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.