ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ചു; തിരുവിതാംകൂർ ദേവസ്വം ജീവനക്കാരന് സസ്പെന്‍ഷന്‍

ജീവനക്കാരൻ ക്ഷേത്ര വലിയ ബലിക്കല്ലിൽ കയറി നിന്ന് മാറാല അടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: July 29, 2020, 9:58 PM IST
ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ചു; തിരുവിതാംകൂർ ദേവസ്വം ജീവനക്കാരന് സസ്പെന്‍ഷന്‍
Devaswom employee suspended
  • Share this:
തിരുവനന്തപുരം: ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്‌പെൻഷൻ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജീവനക്കാരന്റെ മാറാലയടി വിവാദങ്ങൾ സൃഷ്‌ടിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് നടപടി.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വടക്കൻ പറവൂർ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പിൽപ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സംഭവം. ജീവനക്കാരൻ ക്ഷേത്ര വലിയ ബലിക്കല്ലിൽ കയറി നിന്ന് മാറാല അടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്; 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം[NEWS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി [NEWS]
മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ ക‍ഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് ആചാരലംഘനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് എസ്.പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.

ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്.
Published by: user_49
First published: July 29, 2020, 9:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading